Sunday, February 17, 2019 Last Updated 30 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.45 AM

വണ്ടി തടഞ്ഞുനിര്‍ത്തി സി.ഐയെ മര്‍ദിച്ചു , മൂന്നുപേര്‍ അറസ്‌റ്റില്‍

uploads/news/2018/09/247379/c8.jpg

മാഹി: ഭാര്യയോടൊപ്പം കാറില്‍ പോകുകയായിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച്‌ സര്‍ക്കിള്‍ ഇന്‍സ്‌പക്‌ടര്‍ പെരിങ്ങാടി സ്വദേശിയായ സുനില്‍ കുമാറി(46)നെ വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ഭാര്യയെ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്‌തതായി പരാതി. പരുക്കേറ്റ സി.ഐയെ മാഹി ഗവ: ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച സന്ധ്യയ്‌ക്കു മാഹി റെയില്‍വേ സ്‌റ്റേഷന്‍ റോഡ്‌ ജങ്‌ഷനിലാണ്‌ സംഭവം. ഗതാഗതക്കുരുക്കില്‍പ്പെട്ടു കിടക്കവെ, സൈഡ്‌ നല്‍കിയില്ലെന്നാരോപിച്ചാണു കാറിലുണ്ടായിരുന്ന സി.ഐയെ മറ്റൊരു കാറില്‍ സഞ്ചരിച്ച പാറക്കല്‍ സ്വദേശികളായ നാലംഗ സംഘം ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തത്‌.
അനില്‍ എന്ന നകുലന്‍(50), പി. രജിത്ത്‌(42), ജോതി അശോകന്‍(52) എന്നിവരെ മാഹി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ബാബുജി(45) എന്നയാളെ പിടികിട്ടാനുള്ളതായി പോലീസ്‌ പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW