Monday, January 21, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.45 AM

വിവാഹവാഗ്‌ദാനം നല്‍കി പീഡനം: യുവാവ്‌ അറസ്‌റ്റില്‍

uploads/news/2018/09/247378/c4.jpg

മറയൂര്‍: വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയശേഷം ഒളിവില്‍ പോയ യുവാവ്‌ അറസ്‌റ്റില്‍.
കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശി ബാലമുരുക(35)നാണു ചെന്നൈ എഗ്‌മോറില്‍ അറസ്‌റ്റിലായത്‌. 2014 ലായിരുന്നു കേസിനാസ്‌പദമായ സംഭവം. പീഡനത്തെത്തുടര്‍ന്ന്‌ യുവതി ഗര്‍ഭിണിയായ ശേഷം ഇയാള്‍ വിവാഹവാഗ്‌ദാനത്തില്‍നിന്നു പിന്‍മാറുകയായിരുന്നു.
ഇതിനിടെ മറ്റൊരു സ്‌ത്രീയുമായി വിവാഹാലോചന നടത്തുകയും ചെയ്‌തു. ഇതറിഞ്ഞ്‌ യുവതി പോലീസ്‌ പരാതിപ്പെട്ടു. അന്ന്‌ ഒളിവില്‍ പോയ ബാലമുരുകന്‍ തമിഴ്‌നാട്‌ ശങ്കരന്‍കോവില്‍ എത്തി.
ഇവിടെ മറ്റൊരു സ്‌ത്രീയുമായി അടുപ്പത്തിലായി. അവരില്‍ ഒരു കുഞ്ഞുണ്ടായശേഷം അവിടെനിന്നും ഇയാള്‍ മുങ്ങി.
നിലവില്‍ ചെന്നൈ എഗ്മോറില്‍ മറ്റൊരു സ്‌ത്രീയും കുഞ്ഞുമായി താമസിച്ചു വരുകയായിരുന്നു. മൂന്നാര്‍ ഡിവൈ.എസ്‌.പി. സനീഷ്‌ ബാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ശനിയാഴ്‌ച വൈകിട്ടോടെ മറയൂര്‍ പോലീസെത്തി അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. മറയൂര്‍ എസ്‌.ഐ: ജി. അജയകുമാറിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരയ ടി.എം. അബ്ബാസ്‌, ജോളി ജോസഫ്‌, അനുകുമാര്‍ എന്നിവരടങ്ങുന്ന പോലീസ്‌ സംഘമാണു പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Monday 10 Sep 2018 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW