Monday, September 10, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.38 AM

സാഫ്‌ കപ്പ്‌; മാലദ്വീപ്‌ കീഴടക്കി ഇന്ത്യ സെമിയില്‍

uploads/news/2018/09/247377/s2.jpg

ധാക്ക: സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഫൈനലില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ മാലദ്വീപിനെയാണ്‌ തോല്‍പിച്ചത്‌.
നിഖില്‍ പൂജാരിയും മന്‍വീര്‍ സിംഗുമാണ്‌ ഗോളുകള്‍ നേടിയത്‌. ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. കൂടുതല്‍ സമയം പന്ത്‌ കാല്‍ക്കല്‍ വെച്ചും കൂടുതല്‍ പാസുകളും ഷോട്ടുകളും ഉതിര്‍ത്താണ്‌ ഇന്ത്യന്‍ ജയം.
ഇന്ത്യയുടെ ആക്രമണങ്ങളോടെ തുടങ്ങിയ മത്സരത്തില്‍ 36-ാം മിനിറ്റിലാണ്‌ ആദ്യഗോള്‍ പിറന്നത്‌. മാലദ്വീപ്‌ താരം മുജുതാസിന്റെ കാലില്‍ നിന്നു പന്ത്‌ റാഞ്ചിയ നിഖില്‍ പൂജാരി ഫറൂഖുമായി വണ്‍ ടു വണ്‍ പാസുകളിലൂടെ മുന്നേറിയ ശേഷം മാലദ്വീപ്‌ പോസ്‌റ്റിലേക്ക്‌ നിറയൊഴിക്കുകയായിരുന്നു. സ്‌കോര്‍ 1-0.
ലീഡ്‌ നേടിയതോടെ ഇന്ത്യ ആക്രമണവും വര്‍ധിപ്പിച്ചു. എട്ടു മിനിറ്റിനകം ഇതിനു ഫലവും കണ്ടു. 44-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിലൂടെ ഇന്ത്യ ലീഡ്‌ വര്‍ധിപ്പിച്ചു. ജെറി ലാല്‍റിന്‍സ്വാല നല്‍കിയ പാസില്‍ നിന്നായിരുന്നു മന്‍വീറിന്റെ ഗോള്‍.
ഗ്രൂപ്പ്‌ ബിയില്‍ രണ്ട്‌ ജയവും ആറ്‌ പോയിന്റുമായി ആധികാരികമായാണ്‌ ഇന്ത്യ സെമിയിലെത്തിയത്‌. നേരത്തെ ശ്രീലങ്കയെയും എതിരില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഇന്ത്യ ബുധനാഴ്‌ച പാകിസ്‌താനെ നേരിടും. ഇന്ത്യയാണ്‌ നിലവിലെ ജേതാക്കള്‍.

Ads by Google
Monday 10 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW