Monday, September 10, 2018 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.38 AM

വെംബ്ലിയില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തി സ്‌പെയിന്‍

uploads/news/2018/09/247375/s6.jpg

വെംബ്ലി: യുവേഫ നേഷന്‍സ്‌ ഫുട്‌ബോള്‍ ലീഗില്‍ സ്‌പെയിനു വിജയത്തുടക്കം. വെംബ്ലിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെയാണ്‌ അവര്‍ പരാജയപ്പെടുത്തിയത്‌. ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചായിരുന്നു അവരുടെ ജയം.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ മാര്‍ക്കസ്‌ റഷ്‌ഫോര്‍ഡിലൂടെ ഇംഗ്ലണ്ട്‌ ലീഡ്‌ നേടിയതാണ്‌. മിന്നുന്ന വേഗത്തില്‍ നടത്തിയ പ്രത്യാക്രമണത്തിനൊടുവില്‍ ലൂക്ക്‌ ഷാ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു റഷ്‌ഫോര്‍ഡിന്റെ ഗോള്‍.
എന്നാല്‍ രണ്ട്‌ മിനിറ്റിനുള്ളില്‍ സ്‌പെയിന്‍ തിരിച്ചടിച്ചു. റോഡ്രിഗീയുടെ പാസ്സില്‍ നിന്ന്‌ സോള്‍ ആണ്‌ ലക്ഷ്യം കണ്ടത്‌. 32-ാം മിനിറ്റില്‍ അവര്‍ ലീഡും നേടി.
ആദ്യ ഗോളിന്‌ അവസരമൊരുക്കിയ റോഡ്രിഗോ തന്നെയാണ്‌ രണ്ടാമത്തെ ഗോള്‍ നേടിയത്‌. പരിശീലകന്‍ ഗാരെത്‌ സൗത്ത്‌ഗേറ്റിന്റെ കീഴില്‍ വെംബ്ലി ഗ്രൗണ്ടിലെ ഇംഗ്ലണ്ട്‌ ടീമിന്റെ ആദ്യ പരാജയമാണ്‌ ഇത്‌. ഇവിടെ ഇതിനു മുമ്പ്‌ കളിച്ച 10 കളികളിലും ഇംഗ്ലണ്ട്‌ പരാജയം അറിഞ്ഞിരുന്നില്ല.
സല ഗോളടിച്ചു; ഈജിപ്‌റ്റിന്‌ ജയം
കെയ്‌റോ: ആഫ്രിക്കന്‍ നേഷന്‍സ്‌ കപ്പ്‌ യോഗ്യതാ റൗണ്ടില്‍ ഈജിപ്‌റ്റിന്‌ വമ്പന്‍ ജയം.മുഹമ്മദ്‌ സലാ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തില്‍ നൈജറിനെ എതിരില്ലാത്ത ആറു ഗോളിനാണ്‌ ഈജിപ്‌റ്റ് പരാജയപ്പെടുത്തിയത്‌.
സലയെ കൂടാതെ അയ്‌മന്‍ അഷ്‌റഫ്‌, മൊഹ്‌സന്‍, സലാ മൊഹ്‌സന്‍, എല്‍നേനി എന്നിവരാണു മറ്റു ഗോളുകള്‍ നേടിയത്‌.
യോഗ്യതാ റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ടുണീഷ്യയോട്‌ അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നിരുന്ന ഈജിപ്‌തിന്‌ നൈജറിനെതിരെ വിജയം അത്യാവശ്യമായിരുന്നു.

Ads by Google
Monday 10 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW