Monday, September 10, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.38 AM

മാറ്റമില്ല; കോഹ്ലി ആര്‍.സി.ബി. നായകനായി തുടരും

uploads/news/2018/09/247374/s5.jpg

ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ അടുത്ത സീസണിലും വിരാട്‌ കോഹ്ലി തന്നെ ടീമിനെ നയിക്കുമെന്ന്‌ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.
ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സ് നായകനാകുമെന്ന അഭ്യൂഹങ്ങള്‍ക്ക്‌ ഇതോടെ വിരാമം.
കഴിഞ്ഞ സീസണുകളില്‍ ടീമിനെ നയിച്ചിരുന്ന കോഹ്ലി തല്‍സ്‌ഥാനത്ത്‌ തുടരുമെന്നും നായകനെ മാറ്റുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ആര്‍.സി.ബി. വക്‌താവ്‌ പറഞ്ഞു.
2013ലാണ്‌ വിരാട്‌ കോഹ്ലിയെ നായകനായി ആര്‍.സി.ബി. നിയമിച്ചത്‌. വരുന്ന സീസണിലേക്ക്‌ ഡാനിയേല്‍ വെട്ടേറിക്ക്‌ പകരം ഗാരി കിര്‍സ്‌റ്റനെ പരിശീലകനാക്കിയതും കഴിഞ്ഞ സീസണുകളില്‍ കോഹ്ലിക്ക്‌ ടീമിനെ ജേതാക്കളാക്കാന്‍ കഴിയാതെ പോയതും നായകനെ മാറ്റാന്‍ പ്രേരിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Ads by Google
Monday 10 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW