Friday, April 26, 2019 Last Updated 22 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.38 AM

''ഞാന്‍ വഞ്ചകിയല്ല; പുരുഷനായിരുന്നെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നു''

uploads/news/2018/09/247373/s4.jpg

ന്യൂയോര്‍ക്ക്‌: താന്‍ വഞ്ചകിയല്ലെന്നും യു.എസ്‌ ഓപ്പണ്‍ ഫൈനലില്‍ താന്‍ ആരേയും ചതിച്ചിട്ടില്ലെന്നും ടെന്നീസ്‌ താരം സെറീന വില്ല്യംസ്‌.
ജപ്പാന്‍ താരം നവോമി ഒസാക്കയ്‌ക്കെതിരായ ഫൈനലില്‍ മൂന്ന്‌ പെനാല്‍റ്റി പോയിന്റുകള്‍ സെറീനക്ക്‌ കിട്ടിയിരുന്നു. കളിക്കിടയില്‍ കോച്ചിങ്‌ സ്വീകരിച്ചതിനും റാക്കറ്റ്‌ എറിഞ്ഞുടച്ചതിനും പെനാല്‍റ്റി പോയിന്റും അമ്പയര്‍ കാര്‍ലോസ്‌ റാമോസിനെ കള്ളനെന്ന്‌ വിളിച്ചതിന്‌ പെനാല്‍റ്റി ഗെയിമുമാണ്‌ സെറീനക്ക്‌ ശിക്ഷയായി ലഭിച്ചത്‌.
ഇതിനെതിരേ മത്സരശേഷം രൂക്ഷമയായാണ്‌ സെറീന പ്രതികരിച്ചത്‌. ടെന്നീസ്‌ കോര്‍ട്ടില്‍ വനിതാ താരങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്നും സെറീന പറഞ്ഞു.
''ഞാന്‍ ആരേയും ചതിച്ചിട്ടില്ല. പുരുഷ താരമാണെങ്കില്‍ പെനാല്‍റ്റി പോയിന്റ്‌ ലഭിക്കില്ലായിരുന്നുവെന്നും ഞാന്‍ ഒരു വനിതാ താരമായതിനാലാണ്‌ അമ്പയറില്‍ നിന്ന്‌ ഇത്തരം നടപടി നേരിട്ടത്‌. അമ്പയര്‍മാരെ ചീത്ത വിളിക്കുന്ന നിരവധി പുരുഷ താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്‌.
പക്ഷേ അവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്ത്‌ കണ്ടിട്ടില്ല. ഞാന്‍ സ്‌ത്രീകളുടെ സമത്വത്തിനും അവകാശത്തിനും വേണ്ടിയാണ്‌ പോരാടുന്നത്‌. അതു തുടരുക തന്നെ ചെയ്യും''- സെറീന പറഞ്ഞു.
അതേസമയം മത്സരത്തിനിടയില്‍ തനിക്ക്‌ കോച്ചിങ്‌ നല്‍കിയിട്ടുണ്ടെന്ന്‌ പരിശീലകന്‍ പാട്രിക്‌ പറഞ്ഞത്‌ എന്തുകൊണ്ടാണെന്ന്‌ അറിയില്ലെന്നും സെറീന ചൂണ്ടിക്കാട്ടി. മത്സരശേഷം ഇ.എസ്‌.പി.എന്നിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ താന്‍ സെറീനക്ക്‌ കോച്ചിങ്‌ നല്‍കിയെന്നും എന്നാല്‍ സെറീന അത്‌ കണ്ടില്ലെന്നും പാട്രിക്‌ വ്യക്‌തമാക്കിയത്‌.

Ads by Google
Monday 10 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW