Monday, September 10, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.38 AM

യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ : സെറീന വീണു ; നവോമിയുഗം

uploads/news/2018/09/247372/s3.jpg

ന്യൂയോര്‍ക്ക്‌: യൂ.എസ്‌. ഓപ്പണ്‍ കളിമുറ്റമായ ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ ഉദയസൂര്യന്റെ പ്രഭയുമായി നവോമി ഒസാക്ക.
മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ കൊമ്പുകുത്തിച്ച്‌ നവോമി ജപ്പാന്‍ മണ്ണിലേക്ക്‌ ആദ്യ ഗ്രാന്‍ഡ്‌ സിംഗിള്‍സ്‌ കിരീടം കൊണ്ടുപോയി.
ഇന്നലെ നടന്ന ഫൈനലില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നവോമിയുടെ ജയം. സ്‌കോര്‍ 6-2, 6-4. സെറീനയ്‌ക്ക് ഒരവസരവും നല്‍കാതെയായിരുന്നു നവോമിയുടെ കുതിപ്പ്‌.
ഏറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു ജാപ്പനീസ്‌ താരത്തിന്റെ കിരീടധാരണം. മത്സരത്തിനിടെ പോയിന്റ്‌ വെട്ടിക്കുറച്ച അമ്പയറോട്‌ തര്‍ക്കിച്ച സെറീന ഇതുവരെ കാണാത്ത തരത്തിലാണ്‌ കോര്‍ട്ടില്‍ പെരുമാറിയത്‌. അമ്പയറോടു ''നിങ്ങള്‍ കള്ളനാണെന്ന്‌'' വിരല്‍ചൂണ്ടി ആക്രോശിക്കുക വരെ ചെയ്‌തു.
രണ്ടാം സെറ്റില്‍ 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ്‌ കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന്‌ പോയിന്റ്‌ വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം. കൂവലോടെയാണ്‌ അമ്പയറുടെ നടപടി കാണികള്‍ സ്വീകരിച്ചത്‌.
മത്സരത്തിനു ശേഷം അമ്പയറ്‌ക്ക് കൈ കൊടുക്കാന്‍ പോലും സെറീന തയാറായില്ല. എന്നാല്‍ സമ്മാനദാന ചടങ്ങില്‍ ഒസാക്കയെ പ്രകീര്‍ത്തിക്കാന്‍ സെറീന മടിച്ചില്ല. ''അവളുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്‌, കൂവലോടെയല്ല ആഘോഷിക്കേണ്ടത്‌''- സെറീന കാണികളോടായി പറഞ്ഞു.
ഒരു ഗ്രാന്‍സ്ലാം സിംഗിള്‍സ്‌ കിരീടം നേടുന്ന ആദ്യ ജപ്പാനീസ്‌ താരമായി മാറി ഇതോടെ 20കാരിയായ നവോമി ഒസാക്ക. 24-ാം ഗ്ലാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനക്ക്‌ ജയിച്ചിരുന്നെങ്കില്‍ മാര്‍ഗരറ്റ്‌ കോര്‍ട്ടിന്റെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടം എന്ന റെക്കോഡിനൊപ്പമെത്താനാകുമായിരുന്നു.

Ads by Google
Monday 10 Sep 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW