Thursday, November 15, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

കന്യാസ്‌ത്രികള്‍ക്കു പിന്തുണ; സമരപ്പന്തലിലേക്കു ജനപ്രവാഹം

uploads/news/2018/09/247366/k5.jpg

കൊച്ചി: പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കന്യാസ്‌ത്രീകള്‍ നടത്തുന്ന സഹനസമരത്തിനു പിന്തുണയുമായി സമരപ്പന്തലിലേക്കു ജനപ്രവാഹം.
നൂറുകണക്കിനാളുകള്‍ ഇന്നലെ സമരപ്പന്തലിലെത്തി. സഭയില്‍നിന്നും സര്‍ക്കാരില്‍നിന്നും നീതി ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട്‌ അഞ്ച്‌ കന്യാസ്‌ത്രീകള്‍ ഹൈക്കോടതി ജംങ്‌ഷനിലെ വഞ്ചി സ്‌ക്വയറിലാണ്‌ സമരം ആരംഭിച്ചത്‌. ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സമരപന്തലിലേക്ക്‌ ഇവരും എത്തുകയായിരുന്നു.
ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന്‌ കന്യാസ്‌ത്രീകള്‍ വ്യക്‌തമാക്കിയതോടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രശസ്‌തരുള്‍പ്പെടെ സമരപ്പന്തലിലെത്തി. സമരം ആരംഭിച്ചപ്പോള്‍ ജോയിന്റ്‌ ക്രിസ്‌ത്യന്‍ കൗണ്‍സിലിന്റെ ഭാരവാഹികളും കന്യാസ്‌ത്രീകളും കുടുംബാംഗങ്ങളും മാത്രമാണുണ്ടായിരുന്നത്‌. എന്നാല്‍ ഇന്നലെ രാവിലെ തന്നെ സ്‌ഥിതിഗതികള്‍ മാറിത്തുടങ്ങി.
ഒരു വിഭാഗം ക്രൈസ്‌തവ സംഘടനാപ്രവര്‍ത്തകരും രാഷ്‌ട്രീയ, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരുമാണ്‌ പിന്തുണയുമായി ആദ്യമെത്തിയത്‌. പിന്നാലെ നൂറുകണക്കിനാളുകളും. കന്യാസ്‌ത്രീക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എയുടെ കോലം സമരക്കാര്‍ കത്തിച്ചു. പി.സി. ജോര്‍ജിനെതിരേ നിയമനടപടിക്കു പോകുമെന്ന്‌ കന്യാസ്‌ത്രീയുടെ കുടുംബം നേരത്തെ വ്യക്‌തമാക്കിയിരുന്നു.
വരുംദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്‌തിപ്പെടുമെന്നാണ്‌ സൂചന. കൊച്ചിയില്‍ നടക്കുന്ന സമരം മറ്റു സ്‌ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. കുറവിലങ്ങാട്‌ മഠത്തില്‍നിന്നം കഴിഞ്ഞ ദിവസം സമരത്തിനെത്തിയ അഞ്ച്‌ കന്യാസ്‌ത്രീകളില്‍ നാലുപേരും ഇന്നലെയും സമരത്തിനെത്തിയിരുന്നു.
ഹര്‍ത്താലായതിനാല്‍ കന്യാസ്‌ത്രീകള്‍ ഇന്നു സമരത്തിനെത്തില്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ച്ച മുതല്‍ കൂടുതല്‍ പേര്‍ സമരത്തിനെത്തുമെന്നാണു സൂചന. ഫാ. പോള്‍ തേലക്കാട്ട്‌, ജസ്‌റ്റിസ്‌ കെമാല്‍പാഷ, പി.ടി. തോമസ്‌ എം.എല്‍.എ എന്നിവര്‍ ഇന്നലെ സമരത്തിനു പിന്തുണയുമായെത്തി.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW