Saturday, November 17, 2018 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

കാലവര്‍ഷത്തില്‍ കൃഷി നശിച്ചു; കര്‍ഷകന്‍ ജീവനൊടുക്കി

uploads/news/2018/09/247364/k3.jpg

മാനന്തവാടി: ശക്‌തമായ കാലവര്‍ഷത്തില്‍ കൃഷി നശിച്ച കര്‍ഷകനെ ഒരപ്പ്‌ പാലത്തിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മീനങ്ങാടി പുറക്കാടി മാഴക്കാട്ട്‌ മാധവന്റെ മകന്‍ ഗോപി (62)യാണു മരിച്ചത്‌.
കനത്ത മഴയില്‍ വാഴ, കുരുമുളക്‌ കൃഷികള്‍ നശിച്ചെന്നും ഇനി ജീവിതത്തില്‍ പ്രതീക്ഷയില്ലെന്നും പറയുന്ന ആത്മഹത്യക്കുറിപ്പ്‌ ലഭിച്ചതായി പോലീസ്‌ പറഞ്ഞു. അതേസമയം, വലിയ കടബാധ്യത ഉണ്ടായിരുന്നതായി സൂചനയില്ല. 17,500 രൂപയുടെയും മകളുടെ സ്വര്‍ണം പണയപ്പെടുത്തിയതിന്റെയും വിവരം മാത്രമാണു കുറിപ്പിലുള്ളത്‌.
മൃതദേഹം കണ്ടെത്തിയ സ്‌ഥലത്തിനടുത്ത്‌ ഗോപി ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ കണ്ടെത്തി. കനകമ്മയാണു ഭാര്യ. ഷിനോജ്‌, ഷിജി, ശ്രീജ എന്നിവര്‍ മക്കളാണ്‌. തലപ്പുഴ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW