Thursday, November 15, 2018 Last Updated 53 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഡി.ജി.പിക്കു നാണമില്ലേ : ജസ്‌റ്റിസ്‌ കെമാല്‍ പാഷ

uploads/news/2018/09/247363/k2.jpg

കൊച്ചി: ഡി.ജി.പിക്കു നാണമില്ലേയെന്നു റിട്ടയേര്‍ഡ്‌ ജസ്‌റ്റിസ്‌ കെമാല്‍ പാഷ. കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യാത്തത്‌ ആശ്‌ചര്യമുണ്ടാക്കുന്നുവെന്നും ബിഷപ്പും പോലീസും തമ്മില്‍ കൊടുക്കല്‍വാങ്ങല്‍ ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത്‌ ചോദ്യംചെയ്യല്‍ നാടകമാണ്‌. കേസ്‌ അവസാനഘട്ടത്തിലാണെന്ന ഡി.ജി.പിയുടെ പ്രസ്‌താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്‌. പ്രധാന പ്രതിയെ പേരിനുപോലും ചോദ്യംചെയ്യാതെ എങ്ങനെ കേസ്‌ അവസാനഘട്ടത്തിലെത്തിയെന്നും അദ്ദേഹം ചോദിച്ചു.
ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ടു കുറവിലങ്ങാട്‌ മഠത്തിലെ അഞ്ചു കന്യാസ്‌ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞ്‌ അധികാരത്തിലെത്തിയ സര്‍ക്കാരിനു യോജിച്ചതല്ല ബിഷപ്പിന്റെ അറസ്‌റ്റ്‌ വൈകുന്നത്‌. ഫ്രാങ്കോ മുളയ്‌ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിക്കാതിരിക്കുന്നത്‌ അറസ്‌റ്റ്‌ ഉണ്ടാകില്ലെന്ന്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ബിഷപ്പിന്‌ ഉറപ്പ്‌ നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണോ എന്നു സംശയമുണ്ട്‌.
ഉന്നതസ്‌ഥാനങ്ങളിലിരിക്കുന്നവരുടെ മകള്‍ക്കോ സഹോദരിക്കോ ആണ്‌ ഈ അവസ്‌ഥയെങ്കില്‍ ഇതേ നടപടികളായിരിക്കുമോ സ്വീകരിക്കുക. വോട്ട്‌ ലഭിക്കില്ലെന്ന പേടിയിലായിരിക്കാം സംഭവത്തില്‍ പ്രമുഖ രാഷ്‌ട്രീയകക്ഷികള്‍ പ്രതികരിക്കാതിരിക്കുന്നത്‌. മതമേലധ്യക്ഷന്മാര്‍ പറയുന്നതു കേട്ട്‌ ആളുകള്‍ വോട്ട്‌ ചെയ്‌തിരുന്ന കാലം അവസാനിച്ചു. കന്യാസ്‌ത്രീകളുടെ വിലാപം സമൂഹത്തിലെ സ്‌ത്രീകളുടെ കരച്ചിലാണ്‌. ചോരയാണ്‌ കണ്ണുനീരായി പതിക്കുന്നത്‌. അതു കണ്ടില്ലെന്നു നടിക്കരുത്‌. ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നു സര്‍ക്കാര്‍ ഓര്‍മിക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW