Monday, September 10, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

മുഖ്യമന്ത്രിയും സ്‌പീക്കറും കൈയൊഴിഞ്ഞു; ശശിക്കെതിരേ നടപടിവരും

uploads/news/2018/09/247362/k1.jpg

തിരുവനന്തപുരം/കോഴിക്കോട്‌: ലൈംഗിക ആരോപണവിധേയനായ സി.പി.എം: എം.എല്‍.എ: പി.കെ. ശശിയെ പാര്‍ട്ടിയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തേക്കും. തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. ശശിക്കെതിരായ പരാതി അന്വേഷിച്ച കമ്മിഷന്‍, ആരോപണത്തില്‍ കഴമ്പുണ്ടെന്ന്‌ പ്രാഥമികമായി കണ്ടെത്തിയെന്നാണ്‌ വിവരം.
മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനും ശശിയെ കൈയൊഴിഞ്ഞെന്നാണു സൂചന. ലൈംഗിക ആരോപണമായതിനാല്‍ സി.പി.എമ്മിനു പ്രത്യക്ഷമായി സഹായിക്കുന്നതിനു പരിമതിയുമുണ്ട്‌. വിവാദം കൈവിട്ടുപോകുന്നതിനു മുമ്പേ മാറിനില്‍ക്കാന്‍ നിര്‍ദേശിക്കാന്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനോട്‌ ആവശ്യപ്പെട്ടതായാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ശശി പൊതുപരിപാടികള്‍ റദ്ദാക്കിയത്‌ ഇതിന്റെ സൂചനയാണ്‌. അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന നിലയിലാണ്‌ പി.കെ. ശശിക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്‌.
തെളിവുണ്ടെങ്കില്‍ എംഎല്‍.എ. എന്ന നിലയിലുള്ള പരിഗണന കിട്ടില്ലെന്നു സ്‌പീക്കറോട്‌ അടുത്ത കേന്ദ്രങ്ങള്‍ വ്യക്‌തമാക്കുന്നു. ശശിക്കെതിരായ ആരോപണത്തില്‍ ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റ നിയമോപദേശം തേടിയിരുന്നു. കസ്‌റ്റഡിയിലെടുക്കുമെന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ വരെ സി.പി.എം. തീരുമാനിച്ചേക്കും. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയും അംഗങ്ങളായ സമിതിയെ സി.പി.എം. സംസ്‌ഥാന നേതൃത്വം അന്വേഷണത്തിനു നിയോഗിച്ചിട്ടുണ്ട്‌.
അതിനിടെ, സ്‌ത്രീകള്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ സി.പി.എം. മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നു പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദ കാരാട്ട്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. പാര്‍ട്ടിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്‌. പാര്‍ട്ടിക്കു കിട്ടിയ പരാതിയില്‍ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടക്കുന്നുണ്ട്‌. കുറ്റക്കാരനാണെന്നു കണ്ടാല്‍ കര്‍ശന നടപടിയിലേക്കു നീങ്ങും. സ്‌ത്രീകള്‍ക്ക്‌ എല്ലാവിധ സംരക്ഷണവും നല്‍കുന്ന പാര്‍ട്ടിയാണു സി.പി.എമ്മെന്നും വൃന്ദ കാരാട്ട്‌ കോഴിക്കോട്ടു പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW