Thursday, February 21, 2019 Last Updated 43 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഐ.ടിയില്‍ 6600 കോടിയുടെ നിക്ഷേപം, 75,000 തൊഴില്‍

uploads/news/2018/09/247360/k12.jpg

തിരുവനന്തപുരം: വിവര സാങ്കേതിക മേഖലയില്‍ രണ്ട്‌ വര്‍ഷത്തിനകം 6600 കോടി രൂപയുടെ പുതിയ നിക്ഷേപമുണ്ടാകും. ഒമ്പത്‌ വന്‍കിട കമ്പനികളാണ്‌ പദ്ധതികള്‍ ആരംഭിക്കാന്‍ ധാരണാപത്രം ഒപ്പിട്ടത്‌. ടെക്‌നോപാര്‍ക്കില്‍ 4300 കോടി രൂപയുടെയും ഇന്‍ഫോപാര്‍ക്കില്‍ 2300 കോടി രൂപയുടെയും നിക്ഷേപമാണ്‌ വരുന്നത്‌. ഇതുവഴി 75,000 പുതിയ തൊഴിലവസരങ്ങളാണ്‌ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നത്‌.
യു.എസ്‌. കമ്പനികളായ ടോറസ്‌ 2000 കോടിയുടെയും സ്‌പെറിഡയന്‍ 200 കോടിയുടെയും നിക്ഷേപമെത്തിക്കും. 2020 ഓടെ പൂര്‍ത്തിയാകുന്ന ടോറസ്‌ കമ്പനിയില്‍ 15,500 തൊഴിലവസരമാണ്‌ പ്രതീക്ഷിക്കുന്നത്‌. 48 ലക്ഷം ചതുരശ്ര അടി സ്‌ഥലത്താണ്‌ ടോറസിന്‌ കെട്ടിടം നിര്‍മിക്കുന്നത്‌.
കുവൈത്ത്‌ കേന്ദ്രമായ വിര്‍ടസ്‌ ഗ്രീന്‍ കമ്പനി രണ്ടുലക്ഷം ചതുരശ്ര അടി വിസ്‌തൃതിയുള്ള കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 200 കോടിയാണ്‌ പ്രാഥമികനിക്ഷേപം. ആറുലക്ഷം ചതുരശ്രഅടി ഐ.ടി കെട്ടിടം നിര്‍മാണത്തിന്‌ തുടക്കമിട്ട കാര്‍ണിവല്‍ ഗ്രൂപ്പ്‌ 600 കോടിയാണ്‌ ആദ്യഘട്ടത്തില്‍ നിക്ഷേപിക്കുക. മൂവായിരം പേര്‍ക്ക്‌ തൊഴില്‍ നല്‍കാനാകുന്ന നിസാന്‍ ഡിജിറ്റല്‍ ഹബ്‌ 2019 ല്‍ പ്രവര്‍ത്തനമാരംഭിക്കും. തല്‍ക്കാലം ടെക്‌നോപാര്‍ക്കിന്റെയും മറ്റും കെട്ടിടം വാടകയ്‌ക്കെടുത്ത്‌ പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഇതുവരെ 1590 കോടിയാണ്‌ നിക്ഷേപമുണ്ടായത്‌. രണ്ടാംഘട്ടം ഉള്‍പ്പെടുന്ന 160 ഏക്കറില്‍ എട്ട്‌ കമ്പനിയാണ്‌ നിര്‍മാണം തുടങ്ങുന്നത്‌. 1200 കോടിയാണ്‌ പ്രാഥമിക നിക്ഷേപം.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW