Friday, February 22, 2019 Last Updated 39 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

പനി ബാധിച്ച്‌ യുവാവ്‌ മരിച്ചു: എലിപ്പനിയെന്നു സംശയം

uploads/news/2018/09/247359/k11.jpg

അടിമാലി: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. എലിപ്പനിയെന്ന്‌ സംശയം. അടിമാലി പൂഞ്ഞാര്‍കണ്ടം മൂനാടന്‍ അശോകന്റെ മകന്‍ അനീഷ്‌ (27) ആണ്‌ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ ആലുവ രാജഗിരി ആശുപത്രിയില്‍ മരിച്ചത്‌.
ലോറി ഡ്രൈവറായ ഇദ്ദേഹം ഈ മാസം ആദ്യം രോഗബാധയെ തുടര്‍ന്ന്‌ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയിരുന്നു. ഫലപ്രദമായ ചികിത്സ ലഭിക്കാതെ വന്നതോടെ സ്വകാര്യ ആശുപത്രിയിലെത്തി. എലിപ്പനി സാധ്യത കണ്ടതിനെത്തുടര്‍ന്ന്‌ ഇവിടെനിന്നു വിദഗ്‌ധ ചികിത്സയ്‌ക്കായി ട ആലുവയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇന്നലെയാണ്‌ എലിപ്പനി ബാധിച്ചു മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചത്‌. എലിപ്പനി മൂലമാണ്‌ മരണമെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെ രാജഗിരി ആശുപത്രിയില്‍നിന്നും മരണം സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട്‌ പുറത്തുവന്നു. കരളിനും വൃക്കയ്‌ക്കും ഹൃദയത്തിനും തകരാര്‍ സംഭവിച്ചിരുന്നതായും മരണത്തില്‍ ഡെങ്കി സാധ്യതയുടെ സൂചനയും നല്‍കിയാണ്‌ റിപ്പോര്‍ട്ട്‌.
ഇതിനിടെ രോഗലക്ഷണങ്ങളുടെ പശ്‌ചാത്തലത്തില്‍ എലിപ്പനി മരണമാകാനാണ്‌ സാധ്യതയെന്നും ചൊവ്വാഴ്‌ച കൃത്യമായ റിപ്പോര്‍ട്ട്‌ ലഭ്യമാകുമെന്നും ആരോഗ്യവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. രോഗത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ താലൂക്ക്‌ ആശുപത്രിയില്‍ നിന്നും നല്‍കിയ ചികിത്സയിലെ പാകപ്പിഴയാണ്‌ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌. അനീഷ്‌ താലൂക്ക്‌ ആശുപത്രിയിലെ ഒ.പി വിഭാഗത്തിലെത്തി ചികിത്സ തേടിയിരുന്നതായി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. സത്യബാബു പറഞ്ഞു. അനീഷ്‌ അവിവാഹിതനാണ്‌. ചെറുകുഴി കുടുംബാംഗം ഷൈലയാണ്‌ മാതാവ്‌. അമ്പിളി, അക്ഷയ്‌ എന്നിവര്‍ സഹോദരങ്ങളാണ്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW