Monday, September 10, 2018 Last Updated 18 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

പുതുക്കൃഷി പ്രോത്സാഹനം , ലക്ഷ്യം റബര്‍ ബോര്‍ഡിന്റെ പറിച്ചുനടീല്‍

uploads/news/2018/09/247358/k10.jpg

കോട്ടയം: റബറിന്റെ പുതുക്കൃഷി പ്രോത്സാഹനത്തിന്റെ മറവില്‍ സബ്‌സിഡി ആനുകുല്യങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതു റബര്‍ ബോര്‍ഡിന്റെ പറിച്ചുനടീലെന്നു സൂചന.
സംസ്‌ഥാനത്തെ റബര്‍ കൃഷിയില്‍ ഭൂരിഭാഗവും ആവര്‍ത്തന കൃഷിയാണെന്നിരിക്കെ, പുതുക്കൃഷിയിലൂടെ വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപമാക്കി ബോര്‍ഡ്‌ ആസ്‌ഥാനവും അവിടേക്കു മാറ്റാനുള്ള ശ്രമമാണ്‌ അണിയറയില്‍ നടക്കുന്നതെന്നാണു വിവരം.
നിലവില്‍, സംസ്‌ഥാനത്തു പുതുക്കൃഷിക്കുള്ള സാധ്യത കുറവാണ്‌. സംസ്‌ഥാനത്തെ 50 ശതമാനം തോട്ടങ്ങളും വെട്ടിമാറ്റി റീ പ്ലാന്റിന്‌ ഒരുങ്ങേണ്ട ഘട്ടമാണ്‌. വിലക്കുറവിനാലും സബ്‌സിഡി ഇല്ലാത്തതിനാലും പുതുതായി റബര്‍ കൃഷിയിലേക്ക്‌ ആരും തിരിയുന്നില്ല. മൂന്നുവര്‍ഷമായി കൃഷി സബ്‌സിഡിക്ക്‌ അപേക്ഷ സ്വീകരിച്ചിരുന്നുമില്ല.
മുമ്പ്‌ റബര്‍ ബോര്‍ഡ്‌ ആസ്‌ഥാനം വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളിലേക്കു പറിച്ചു നടാനുള്ള നീക്കം സജീവമായിരുെന്നങ്കിലും വ്യാപക എതിര്‍പ്പിനെത്തുടര്‍ന്നു നീക്കം മരവിപ്പിച്ചിരുന്നു. പ്രതിഷേധം തണുത്തപ്പോള്‍ വീണ്ടും അണിയറയില്‍ ചരടുവലികള്‍ ആരംഭിച്ചതായി ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നു.
പുതിയ സബ്‌സിഡി നടപടികള്‍ അനുസരിച്ച്‌ രണ്ടുഹെക്‌ടര്‍ വരെ കൃഷിക്ക്‌ കേരളത്തിലും തമിഴ്‌നാട്ടിലും 25000 രൂപ നല്‍കുമ്പോള്‍, വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ അഞ്ചു ഹെക്‌ടറിനുവരെ സബ്‌സിഡി നല്‍കും, തുക 35000 രൂപയും. ഏതാനും മാസം മുമ്പ്‌ റബറിന്റെ ആസ്‌ഥാനമായ കേരളത്തെ അവഗണിച്ചു ത്രിപുര കേന്ദ്രീകരിച്ചു കയറ്റുമതി മേഖല പ്രഖ്യാപിച്ചതിനു പിന്നിലും ഇതേ നീക്കങ്ങളായിരുന്നെന്നു റബര്‍ കര്‍ഷകര്‍ വിശ്വസിക്കുന്നു. മുമ്പ്‌ സംസ്‌ഥാനത്തെ ഫീല്‍ഡ്‌ ഓഫീസുകള്‍ അടച്ചതും ഇതേ നീക്കത്തിന്റെ ഭാഗമായാണ്‌. സബ്‌സിഡിത്തുക കുറഞ്ഞതിനും വിലയിടിവിനും ഒപ്പം ടാപ്പിങ്‌ കൂലിയിലെ വര്‍ധനയും റബര്‍ കൃഷിയില്‍നിന്നു കര്‍ഷകര്‍ പിന്തിരിയാന്‍ കാരണമാകുന്നു.
അതേസമയം, വില കൂടിയതിന്റെ ആനുകുല്യം കര്‍ഷകര്‍ക്കു ലഭിക്കുന്നുമില്ല. റബര്‍വില ഏതാനും നാളുകളായി മാറ്റമില്ലാതെ തുടരുകയാണ്‌. ലാറ്റക്‌സ്‌ വില 150 രൂപ വരെയെത്തിയശേഷം 125 രൂപയിലേക്കു താഴ്‌ന്നു.
സംസ്‌ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജില്‍നിന്നു മാര്‍ച്ചിനു ശേഷമുള്ള തുക കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല. ഈ ഇനത്തില്‍ മാത്രം കര്‍ഷകര്‍ക്കു കോടികള്‍ ലഭിക്കാനുണ്ട്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW