Monday, September 10, 2018 Last Updated 18 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

സംസ്‌ഥാനത്തു വൃക്കരോഗം കൂടുന്നു; വര്‍ഷം ഒരു ലക്ഷം ഡയാലിസിസ്‌

uploads/news/2018/09/247357/k9.jpg

ഫറോക്ക്‌ : സംസ്‌ഥാനത്ത്‌ വൃക്കരോഗം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. രണ്ടരലക്ഷത്തോളം വൃക്കരോഗികളാണു സംസ്‌ഥാനത്തുള്ളത്‌. സര്‍ക്കാരിന്റെ വൃക്കമാറ്റ ശസ്‌ത്രക്രിയക്കായി കാത്തുനില്‍ക്കുന്നത്‌ 1,450 രോഗികള്‍. ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്നവരാണ്‌ മറ്റുള്ളവര്‍.
വൃക്കരോഗത്തിലേക്ക്‌ നയിക്കുന്ന പ്രമേഹം, അമിത രക്‌തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളത്‌ അരക്കോടിയോളം ആളുകള്‍ക്കാണ്‌.
അമിത രക്‌തസമ്മര്‍ദവും പ്രമേഹവുമാണ്‌ 75 ശതമാനം വൃക്കരോഗങ്ങള്‍ക്കും കാരണം. പ്രമേഹബാധിതരിലെ വൃക്കരോഗ സാധ്യത 30-40 ശതമാനമാണ്‌. കേരളത്തില്‍ പ്രായപൂര്‍ത്തിയായ അഞ്ചില്‍ ഒരാള്‍ക്ക്‌ പ്രമേഹമുള്ളതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്‌.
30 വയസിന്‌ മുകളില്‍ പ്രായമുള്ളവരിലെ പ്രമേഹ നിരക്കാണ്‌ സംസ്‌ഥാനത്ത്‌ അപകടകരമായ അവസ്‌ഥയിലേക്ക്‌ പോകുന്നത്‌.
മുതിര്‍ന്നവരിലെ പ്രമേഹത്തില്‍ ദേശീയ ശരാശരി 8.7 ശതമാനമാണെങ്കില്‍ കേരളത്തില്‍ 27 ശതമാനമാണ്‌. 19 വയസിന്‌ മുകളിലുള്ള മൂന്നിലൊരാള്‍ക്ക്‌ രക്‌തസമ്മര്‍ദമുണ്ട്‌. ഇതില്‍ ഭൂരിപക്ഷവും മരുന്നു കഴിക്കുന്നില്ല.
ഒരു വര്‍ഷം സംസ്‌ഥാനത്ത്‌ നടക്കുന്നത്‌ ഒരു ലക്ഷത്തോളം ഡയാലിസിസുകളാണ്‌. ഇതിനുള്ള കേന്ദ്രങ്ങള്‍ അഞ്ചുവര്‍ഷംകൊണ്ട്‌ ആറിരട്ടിയാണു വര്‍ധിച്ചത്‌. സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ ആശുപത്രികളിലായി 52 ഡയാലിസിസ്‌ കേന്ദ്രങ്ങളാണുള്ളത്‌. പുതുതായി 50 കേന്ദ്രങ്ങള്‍ കൂടി തുടങ്ങാനിരിക്കുകയാണ്‌. സ്വകാര്യ ആശുപത്രികളിലും മറ്റുമായി 200 കേന്ദ്രങ്ങള്‍ വേറെയുമുണ്ട്‌.
മിക്കയിടങ്ങളിലും ഡയാലിസിസിനായി കാത്തിരിക്കുന്നത്‌ നിരവധിപ്പേരാണ്‌. ഒരു രോഗിക്ക്‌ ആഴ്‌ചയില്‍ ശരാശരി മൂന്നുതവണയാണ്‌ ഡയാലിസിസ്‌. സ്വകാര്യസ്‌ഥാപനങ്ങള്‍ ഒരു ഡയാലിസിസിന്‌ ഈടാക്കുന്നത്‌ ആയിരം മുതല്‍ രണ്ടായിരം രൂപവരെയാണ്‌. സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെങ്കില്‍ 300, 500 രൂപ. മാസംതോറും 15,000 രൂപയോളമാണു രോഗിക്കു ചെലവ്‌ വരുന്നത്‌.
വിദേശത്തുനിന്ന്‌ ഏറ്റവും അധികം ഡയാലിസിസ്‌ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ുയന്നത്‌ കേരളത്തിലാണ്‌. വൃക്കമാറ്റിവയ്‌ക്കല്‍ ചെലവേറിയതാണെന്നു മാത്രമല്ല മാറ്റിവയ്‌ക്കാനുള്ള വൃക്ക ലഭിക്കുക ദുഷ്‌കരവും.
മസ്‌തിഷ്‌കമരണം സംഭവിച്ചവരില്‍നിന്ന്‌ വൃക്ക സ്വീകരിക്കാന്‍ നിയമനൂലാമാലകള്‍ നിരവധിയാണ്‌. നൂറുകണക്കിന്‌ രോഗികള്‍ വൃക്കമാറ്റ ശസ്‌ത്രക്രിയയ്‌ക്കുവേണ്ടി കാത്തിരിക്കുന്നു. അടുത്ത ബന്ധുക്കളില്‍നിന്നാണ്‌ ഭൂരിപക്ഷം രോഗികള്‍ക്കും അവയവം ലഭിക്കുന്നത്‌.

മുഹമ്മദ്‌ നിഹാന്‍ മണക്കാട്ട്‌

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW