Wednesday, November 21, 2018 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

സഞ്‌ജുവിന്റെ ഇന്നിങ്‌സിന്‌ ഇനി ചാരുവിന്റെ കരുതല്‍ , വിവാഹം ഈ വര്‍ഷംതന്നെ

uploads/news/2018/09/247356/k8.jpg

തിരുവനന്തപുരം: സഞ്‌ജുവിന്റെ ഇന്നിങ്‌സിന്‌ ഇനി ചാരുവിന്റെ കരുതല്‍. ക്രിക്കറ്റ്‌ താരം സഞ്‌ജു വി.സാംസന്റെ അഞ്ചു വര്‍ഷം നീണ്ട പ്രണയം വിവാഹത്തിലേക്ക്‌. സഞ്‌ജു തന്നെയാണ്‌ ഫെയ്‌സ്‌ ബുക്കിലൂടെ പ്രണയ വിവരം പുറത്തുവിട്ടത്‌. ഈ വര്‍ഷം അവസാനത്തോടെ വിവഹമുണ്ടായേക്കും.
തിരുവനന്തപുരം ഗൗരീശ്വപട്ടം സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ (മാതൃഭൂമി തിരുവനന്തപുരം ചീഫ്‌ ന്യൂസ്‌ എഡിറ്റര്‍) ബി. രമേശ്‌കുമാറിന്റെ മകള്‍ ചാരുലതയാണു പ്രണയകഥയിലെ നായിക. തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളജിലെ പഠനകാലത്താണ്‌ ഇരുവരും അടുപ്പത്തിലാകുന്നത്‌.
വ്യത്യസ്‌ത മതവിഭാഗക്കാരായതിനാല്‍ വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരിക്കുകയായിരുന്നു സഞ്‌ജുവും ചാരുവും. വീട്ടുകാര്‍ പൂര്‍ണ സമ്മതം അറിയിച്ചതോടെയാണ്‌ സഞ്‌ജു രഹസ്യം പരസ്യമാക്കിയത്‌. രണ്ടു വീട്ടുകാരോടും നന്ദിയുണ്ടെന്നു ഫെയ്‌സ്‌ബുക്കില്‍ കുറിച്ച സഞ്‌ജു, എല്ലാവരുടെയും പിന്തുണയും അഭ്യര്‍ത്ഥിച്ചു. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയുള്ള വിവാഹത്തിനാണു താരം തയാറെടുക്കുന്നതെന്നാണു സൂചന. തിരുവനന്തപുരത്ത്‌ വിപുലമായ വിവാഹ സ്‌ത്‌ക്കാരവും നടത്തും.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW