Wednesday, November 14, 2018 Last Updated 44 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഓട്ടോറിക്ഷ മറിഞ്ഞ്‌ വയോധിക മരിച്ചു

മറയൂര്‍: കാന്തല്ലൂര്‍ റോഡില്‍ ആനക്കോട്ട പാറയ്‌ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്കു ഗുരുതര പരുക്ക്‌.
പയസ്‌നഗര്‍ സ്വദേശിനി സരസ്വതിയാ(66)ണ്‌ മരിച്ചത്‌. ഒപ്പം യാത്ര ചെയ്‌ത പെരിപള്ളം സ്വദേശികളായ വേലായുധന്‍, രാജേശ്വരി, കുമാര്‍ എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 10.30 ന്‌ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു റോഡരികിലെ തിട്ടയിലേക്കു മറിഞ്ഞാണ്‌ അപകടം.
അപകടത്തില്‍പ്പെട്ടവരെ കോവില്‍ക്കടവ്‌ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്‌ധ ചികിത്സയ്‌ക്കായി ഉദുമല്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു സരസ്വതി മരിച്ചത്‌. മറ്റുള്ളവര്‍ ചികിത്സയിലാണ്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW