Tuesday, November 13, 2018 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

കിനാലൂര്‍ കേസ്‌ വിജിലന്‍സ്‌ പിന്‍വലിച്ചു , പുതിയ കേസെടുത്ത്‌ അന്വേഷിക്കാന്‍ അനുമതി

കൊച്ചി: മുന്‍ കലക്‌ടറടക്കം 17 പേര്‍ പ്രതികളായ കിനാലൂര്‍ ഭൂമികൈമാറ്റ കേസ്‌ പിന്‍വലിച്ചു വിജിലന്‍സ്‌ തലയൂരി. അഴിമതി നിരോധന നിയമപ്രകാരം കേസ്‌ നിലനില്‍ക്കില്ലെന്നു കണ്ടതിനെ തുടര്‍ന്നാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ്‌ പിന്‍വലിച്ചത്‌.
സര്‍ക്കാര്‍ഭൂമി മുറിച്ചു വിറ്റതു ചട്ടപ്രകാരമാണെന്നും എന്നാല്‍, ഭൂസംരക്ഷണ നിയമപ്രകാരം ഇതു റബര്‍ കൃഷിക്കായി തന്നെ വിനിയോഗിക്കണമെന്നുമുള്ള നിബന്ധനയോടെയാണു പതിച്ചുകൊടുത്തത്‌. അതിനാല്‍ ഭൂമി പതിച്ചു നല്‍കിയ വിഷയത്തില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരേ കേസെടുത്തതു നിയമപ്രകാരം നിലനില്‍ക്കില്ലെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു കേസ്‌ പിന്‍വലിക്കുകയാണെന്നു വിജിലന്‍സ്‌ സ്‌പെഷല്‍ ഗവ. പ്ലീഡന്‍ എ. രാജേഷ്‌ ഹൈക്കോടതിയെ അറിയിച്ചത്‌.
ഉദ്യോഗസ്‌ഥര്‍ക്കെതിരേ പുതിയ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തും. വിജിലന്‍സിന്റെ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു. കിനാലൂരില്‍ കൊച്ചിന്‍ മലബാര്‍ എസ്‌റ്റേറ്റിനു പാട്ടത്തിനു നല്‍കിയ 2800 ഏക്കര്‍ മുറിച്ചുവിറ്റത്‌ ചട്ടം ലംഘിച്ചാണെന്നായിരുന്നു വിജിലന്‍സ്‌ കേസ്‌. ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന കിനാലൂര്‍ എസ്‌റ്റേറ്റ്‌ സ്വാതന്ത്ര്യത്തിനു ശേഷം കൊച്ചിന്‍ മലബാര്‍ എസ്‌റ്റേറ്റിനു പാട്ടത്തിന്‌ നല്‍കി. കമ്പനി നഷ്‌ടത്തിലാണെന്നു പറഞ്ഞ്‌ ഉല്‍പാദനം നിര്‍ത്തിയതോടെ തൊഴിലാളികള്‍ സമരത്തിനിറങ്ങി. നഷ്‌ടപരിഹാരം എന്ന നിലക്കാണ്‌ അഞ്ച്‌ ഏക്കര്‍ വീതം മുറിച്ചുനല്‍കാന്‍ ഒത്തുതീര്‍പ്പായത്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW