Tuesday, July 23, 2019 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

നീതിക്കു വേണ്ടിയുള്ള വിലാപം: ഫാ. പോള്‍ തേലക്കാട്ട്‌

കൊച്ചി: പീഡനത്തിരയായ കന്യാസ്‌ത്രീക്കൊപ്പം സഭയിലെ ഒരു വിഭാഗമുണ്ടെന്ന്‌ ഉറപ്പ്‌ നല്‍കി സീറോ മലബാര്‍ സഭാ മുന്‍വക്‌താവ്‌ ഫാ. പോള്‍ തേലക്കാട്ടും സമരപ്പന്തലിലെത്തി.
പീഡനക്കേസ്‌ പുറത്തുവന്നതു മുതല്‍ സഭയില്‍നിന്ന്‌ കന്യാസ്‌ത്രീക്ക്‌ പിന്തുണ നല്‍കിയവരില്‍ പ്രമുഖനാണ്‌ ഫാ. പോള്‍ തേലക്കാട്ട്‌. "നീതിക്കു വേണ്ടിയുള്ള വലിയ വിലാപമാണ്‌ കന്യാസ്‌ത്രീകളുടേത്‌. ദുരന്തത്തിന്റെയും നാശത്തിന്റെയും പശ്‌ചാത്തലത്തില്‍ ഈ വിലാപത്തിന്റെ പ്രസക്‌തി മനസിലാക്കാന്‍ സമൂഹത്തിനു ബാധ്യതയുണ്ട്‌. ഇരയുടെ ഒപ്പമാണ്‌ സമൂഹവും രാഷ്‌ട്രവും നിലനില്‍ക്കേണ്ടത്‌. ഇപ്പോള്‍ ഭരിക്കുന്ന മാര്‍ക്‌സിസ്‌റ്റ്‌ പാര്‍ട്ടിയും പ്രത്യയശാസ്‌ത്രപരമായി ഇരയ്‌ക്കൊപ്പം നില്‍ക്കുന്നവരാണെന്ന്‌ കരുതുന്നു. 1990ല്‍ രാജ്യത്ത്‌ അഞ്ച്‌ കന്യാസ്‌ത്രീകള്‍ ബലാല്‍സംഗത്തിനിരയായ സംഭവമുണ്ടായി. അന്ന്‌ ക്രൈസ്‌തവ സമൂഹമൊന്നാകെ കന്യാസ്‌ത്രീകള്‍ക്കു നീതി തേടി തെരുവിലിറങ്ങിയിരുന്നു. അവരില്‍ പലരും ഇന്ന്‌ മൗനം തുടരുന്നത്‌ അത്ഭുതപ്പെടുത്തുന്നു. ഇരയാക്കപ്പെട്ടവരുടെ കൂടെ നില്‍ക്കാനാണ്‌ എത്തിയത്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW