Tuesday, November 13, 2018 Last Updated 32 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഫ്രാങ്കോ മുളയ്‌ക്കല്‍ സ്‌ഥാനമൊഴിയണം: ബിഷപ്‌ മാര്‍ തോമസ്‌ ഒസ്‌താത്തിയോസ്‌

കൊച്ചി: പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ അന്വേഷണവിധേയമായി സ്‌ഥാനമൊഴിയണമെന്നു ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ കൊടുങ്ങല്ലൂര്‍ ഭദ്രാസനാധിപന്‍ ബിഷപ്‌ മാര്‍ തോമസ്‌ ഒസ്‌താത്തിയോസ്‌.
കന്യാസ്‌ത്രീകള്‍ക്കു പിന്തുണയുമായി സമരപ്പന്തലിലെത്തിയതായിരുന്നു അദ്ദേഹം. പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ അനുഭവം ക്രൈസ്‌തവ സഭകളില്‍ പലര്‍ക്കുമുണ്ടായിരിക്കാം. ഭയംമൂലമാണ്‌ തുറന്നു പറയാത്തത്‌. സഹോദരിക്കു നീതി തേടി തെരുവിലേക്ക്‌ ഇറങ്ങിയ അഞ്ച്‌ കന്യാസ്‌ത്രീകളുടെ സമരം വിജയം കാണും. വൈകാതെ നീതി തേടിയെത്തുമെന്നു പ്രതീക്ഷിക്കാം. പീഡനത്തിനിരയായ സഹോദരിക്കു വേണ്ടി തെരുവിലിറങ്ങിയതുകൊണ്ട്‌ കന്യാസ്‌ത്രീകള്‍ക്ക്‌ സഭയ്‌ക്കുള്ളില്‍നിന്ന്‌ ഒറ്റപ്പെടുത്തലുകളുണ്ടാകും.
അതിനെയെല്ലാം തരണം ചെയ്‌ത്‌ മുന്നോട്ടുപോകുക. മാര്‍ തോമസ്‌ ഒസ്‌താത്തിയോസ്‌ പറഞ്ഞു. താന്‍ പ്രതിനിധാനം ചെയ്യുന്ന സഭയുടെ വക്‌താവായിട്ടല്ലെന്നും സ്വന്തം ഇഷ്‌ടപ്രകാരം തികച്ചും വ്യക്‌തിപരമായിട്ടാണ്‌ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW