Saturday, November 17, 2018 Last Updated 59 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ടാങ്കറില്‍നിന്ന്‌ ഹൈഡ്രോക്ലോറിക്‌ ആസിഡ്‌ ചോര്‍ന്നു

തൃശൂര്‍: അശ്വനി ജങ്‌ഷനില്‍ ടാങ്കര്‍ ലോറിയില്‍നിന്നും െഹെഡ്രോ ക്ലോറിക്‌ ആസിഡ്‌ ചോര്‍ന്നു. വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന്‌ അസ്വസ്‌ഥത അനുഭവപ്പെട്ട ടാങ്കര്‍ ലോറി ്രെഡെവര്‍ ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശി അനുരാഗിനെയും ക്ലീനര്‍ ആകാശിനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തുണ്ടായിരുന്നവര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു.
ആസിഡ്‌ ചോര്‍ന്ന്‌ റോഡില്‍ പരന്ന്‌ പുകരൂപത്തില്‍ ഉയര്‍ന്നതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടരയ്‌ക്കാണു സംഭവം. വ്യാവസായിക ആവശ്യത്തിന്‌ ഉപയോഗിക്കുന്ന െഹെഡ്രോക്ലോറിക്‌ ആസിഡുമായെത്തിയ ടാങ്കര്‍ ലോറിയുടെ പ്രധാന വാല്‍വ്‌ തെറിച്ചുപോയതാണു വാതകം ചോരാന്‍ കാരണം. സമീപത്തെ പെട്രോള്‍ പമ്പ്‌ ജീവനക്കാരാണു വിവരം ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും അറിയിച്ചത്‌. കര്‍ണാടകയിലെ താര്‍വാര്‍ ജില്ലയില്‍നിന്ന്‌ ആലുവ മുപ്പത്തടത്തെ കൊച്ചിന്‍ മിനറല്‍സിലേക്കു പോകുകയായിരുന്നു ടാങ്കര്‍.
വിവരമറിഞ്ഞയുടന്‍ സിറ്റി പോലീസ്‌ അസി. കമ്മിഷണര്‍ വി.കെ. രാജു, ഫയര്‍ ഓഫീസര്‍ ലാസര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ വന്‍ സംഘം വാല്‍വിലെ ചോര്‍ച്ച അടച്ച്‌, ടാങ്കര്‍ കോവിലകത്തുപാടത്തെ ആളൊഴിഞ്ഞ കേന്ദ്രത്തിലേക്കു മാറ്റി. ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്‌ഥര്‍ വാല്‍വില്‍ മരത്തടി അടിച്ചുകയറ്റി ചോര്‍ച്ച തടഞ്ഞു. പ്രത്യേക ലായനി ഉപയോഗിച്ചു റോഡില്‍ പരന്ന ആസിഡ്‌ നിര്‍വീര്യമാക്കിയ ശേഷമാണു ഗതാഗതം പുനഃരാരംഭിച്ചത്‌. െവെകിട്ടോടെ മറ്റൊരു ടാങ്കറിലേക്ക്‌ ആസിഡ്‌ മാറ്റി ആലുവയിലേക്കു കൊണ്ടുപോയി.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW