Monday, September 10, 2018 Last Updated 27 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

പ്രളയദുരിതാശ്വാസ നിധിയിലേക്ക്‌ ബക്കറ്റുപിരിവ്‌ നടത്തി ബസുടമ തുക വെട്ടിച്ച സംഭവം: അന്വേഷണം ആരംഭിച്ചു

തൊടുപുഴ: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക്‌ യാത്രക്കാരില്‍നിന്ന്‌ ബക്കറ്റുപിരിവ്‌ നടത്തി ലഭിച്ച തുക വെട്ടിച്ച സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്നിന്‌ തൊടുപുഴയിലെ സ്വകാര്യ ബസുകളില്‍ ബക്കറ്റ്‌ പിരിവ്‌ നടത്തിയിരുന്നു. ടിക്കറ്റ്‌ തുകയ്‌ക്കുപകരം ഇഷ്‌ടമുള്ള തുക യാത്രക്കാരില്‍ നിന്നു ബക്കറ്റുപിരിവെന്നോണം സമാഹരിച്ചു. എന്നാല്‍ പതിനൊന്ന്‌ ബസുകളില്‍ പിരിവ്‌ നടത്തിയ ബസുടമ നാല്‌ ബസുകളില്‍നിന്നു ലഭിച്ച തുകമാത്രമാണ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷനില്‍ ഏല്‍പിച്ചതെന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ അസോസിയേഷന്‍ യോഗത്തില്‍നിന്നു ചില അംഗങ്ങള്‍ വിട്ടുനിന്നിരുന്നു.
സാധാരണ ദിവസങ്ങളില്‍ 10,000 മൂതല്‍ 20,000 രൂപവരെ കളക്ഷന്‍ ലഭിക്കുന്ന സാഹചര്യത്തിലാണ്‌ ബസുടമ നാല്‌ ബസുകളില്‍ നിന്നും 40,000 രൂപ നല്‍കിയത്‌. പിരിവു നടന്ന ദിവസം പതിവില്‍ കൂടുതല്‍ തുക ലഭിച്ചുവെന്നും ജീവനക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ നടന്ന വെട്ടിപ്പിനെക്കുറിച്ച്‌ വ്യക്‌തമായി അറിയുക പ്രായോഗികമല്ലെന്നും പിരിച്ച തുക എത്രയെന്ന്‌ കണ്ടെത്താനാകില്ലെന്നും തൊടുപുഴയിെല പ്രൈവറ്റ്‌ ബസ്‌ അസോസിയേഷന്‍ അധികൃതര്‍ വ്യക്‌തമാക്കി.
തങ്ങള്‍ക്ക്‌ ലഭിച്ച തുകയ്‌ക്ക്‌ രസീത്‌ നല്‍കുകമാത്രമാണ്‌ ചെയ്യുക. തൊടുപുഴ മേഖലയിലെ 128 ബസുകളില്‍ നിന്നായി 4,44,592 രൂപ ലഭിച്ചിട്ടുണ്ടെന്നും ബക്കറ്റില്‍ നിക്ഷേപിക്കുന്ന തുക എത്രയെന്ന്‌ ഉടമയ്‌ക്ക്‌ മാത്രമേ അറിയാനാകൂവെന്ന്‌ അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ കെ.കെ തോമസ്‌ വ്യക്‌തമാക്കി.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW