Monday, September 10, 2018 Last Updated 22 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഉടനെ തീരില്ല യാത്രാദുരിതം; എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ 16 വരെ ഇല്ല, ബസുകളും

തിരുവനന്തപുരം: സംസ്‌ഥാനത്തെ യാത്രക്കാരുടെ ക്ഷമ പരിശോധിച്ച്‌ വീണ്ടും റെയില്‍വേ. മണിക്കുറുകളോളം ദീര്‍ഘദൂര ട്രെയിനുകള്‍ വൈകി ഓടുന്നതിനു പിന്നാലെ നാളെ മുതല്‍ 16 വരെ എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. പ്രളയത്തിനു ശേഷം തുടര്‍ച്ചയായി ട്രെയിനുകള്‍ റദ്ദാക്കുന്നതു മൂലം യാത്രക്കാര്‍ പെരുവഴിയിലാണ്‌.
പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പുറമേ കെ.എസ്‌.ആര്‍.ടി.സി. ബസുകളും കൂട്ടത്തോടെ റദ്ദു ചെയ്യുന്നതു മൂലം യാത്രക്കാര്‍ ദുരിതത്തിലാകുന്ന കാര്യം മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
ഗുരുവായുര്‍-തൃശൂര്‍-ഗുരുവായൂര്‍ (56043-56044), പുനലൂര്‍-കൊല്ലം-പുനലൂര്‍ (56333-56334), ഗുരുവായുര്‍-തൃശൂര്‍-ഗുരുവായൂര്‍ (56373-56374), എറണാകുളം-കായംകുളം-എറണാകുളം ( 56387-56388) എന്നിവയാണു റദ്ദാക്കിയത്‌.
ഗുരുവായൂര്‍-പുനലൂര്‍-ഗുരുവായൂര്‍ (56365-56366) പാസഞ്ചര്‍ ഇന്നു മുതല്‍ നിലവിലെ സമയക്രമത്തില്‍ പുനരാരംഭിക്കും. തൃശൂര്‍-കോഴിക്കോട്‌ (56663) പാസഞ്ചര്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും കോഴിക്കോട്‌-തൃശൂര്‍ പാസഞ്ചര്‍ (56664) ഷെര്‍ണ്ണുരിനും തൃശൂരിനുമിടയിലും സര്‍വീസ്‌ നടത്തില്ല.
ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കിലെ അറ്റകുറ്റപണികളുമാണു സര്‍വീസ്‌ റദ്ദാക്കലിനു കാരണമായി റെയില്‍വേ ആവര്‍ത്തിക്കുന്നത്‌. സിംഗിള്‍ സര്‍വീസിന്റെ പേരില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ കുറഞ്ഞതും ഡീസല്‍ ക്ഷാമത്തിന്റെ മറവില്‍ മറ്റു സര്‍വീസുകള്‍ കെ.എസ്‌.ആര്‍.ടി.സി വെട്ടിക്കുറയ്‌ക്കുന്നതും മൂലം യാത്രക്കാര്‍ പെരുവഴിയിലാണ്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW