Friday, April 19, 2019 Last Updated 31 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

തിരികെക്കിട്ടിയ ജീവിതവുമായി രാകേഷ്‌ മടങ്ങുന്നു

മണിമല: തിരികെക്കിട്ടിയ ജീവിതവുമായി രാകേഷ്‌ ഇന്നു ജന്‍മനാട്ടിലേക്കു മടങ്ങും. രണ്ടുവര്‍ഷം മുമ്പ്‌ മധ്യപ്രദേശില്‍നിന്നും ട്രെയിന്‍ യാത്രയ്‌ക്കിടെ വഴിതെറ്റി കോട്ടയത്തെത്തിയതായിരുന്നു രാകേഷ്‌ (20). രണ്ടുവര്‍ഷം മുമ്പ്‌ സാമൂഹികവിരുദ്ധസംഘത്തോടൊപ്പം ഏറ്റുമാനൂര്‍ പോലീസ്‌ രാകേഷിനെ പിടികൂടുകയായിരുന്നു. സംസാരശേഷി നഷ്‌ടമാവുകയും മാനസികനില തെറ്റിയ അവസ്‌ഥയിലുമായിരുന്നു ഇയാള്‍. പോലീസ്‌ കോട്ടയം നവജീവന്‍ ഡയറക്‌ടര്‍ പി.യു. തോമസിനു കൈമാറിയ രാകേഷിനെ മണിമല ആശ്രയഭവനു കൈമാറി. രണ്ടുവര്‍ഷത്തെ ആശ്രയഭവന്‍ ശുശ്രൂഷകരുടെ സ്‌നേഹപൂര്‍ണമായ പരിചരണവും കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയി ചികിത്സയുംകൊണ്ട്‌ സംസാരശേഷി തിരികെക്കിട്ടുകയും അസുഖം ഭേദമാവുകയും ചെയ്‌തു.
നാട്ടിലെ വിലാസം രാകേഷ്‌ ആശ്രയഭവന്‍ ശുശ്രുഷകരെ അറിയിച്ചു. ആശ്രയഭവനില്‍നിന്നും രാകേഷിന്റെ വീട്ടിലേക്ക്‌ അയച്ച കത്ത്‌ വീട്ടുകാര്‍ മധ്യപ്രദേശ്‌ ആഭ്യന്തരമന്ത്രിക്കു കൈമാറി. തുടര്‍ന്നു ആഭ്യന്തരമന്ത്രി ഭൂവേന്ദ്രസിങ്‌ ആശ്രയഭവനുമായി ഫോണില്‍ ബന്ധപ്പെട്ടുു. സര്‍ക്കാരിന്റെ പ്രതിനിധികളായി രാജ്‌കുമാര്‍, ഗോപാലകൃഷ്‌ണന്‍ എന്ന രണ്ടു പോലീസ്‌ ഉദ്യോഗസ്‌ഥരെ മണിമലയിലേക്കയച്ചു. ഇവര്‍ ഇന്നു രാകേഷുമായി ജന്മനാട്ടിലേയ്‌ക്കു മടങ്ങും. ഹര്‍ത്താല്‍ ആയതിനാല്‍ മണിമല പോലീസ്‌ ഇവരെ റെയില്‍വേ സ്‌റ്റേഷനിലെത്തിക്കും.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW