Monday, September 10, 2018 Last Updated 23 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഹര്‍ത്താലിനെതിരേ പ്രമുഖര്‍

കൊച്ചി: പ്രളയത്തിനു തൊട്ടുപിന്നാലെയുള്ള ഹര്‍ത്താല്‍ അനാവശ്യമെന്ന വാദവുമായി വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ രംഗത്ത്‌. ഹര്‍ത്താല്‍ അനവസരത്തിലുള്ളതാണെന്നും സംസ്‌ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നുമാണ്‌ പലരുടെയും അഭിപ്രായം.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു കെ.പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ വി.ഡി. സതീശന്‍ നേരത്തെ നിലപാട്‌ വ്യക്‌തമാക്കിയിരുന്നു. ഇതിനു പിന്നാലെ പ്രളയബാധിതമായ ആലുവ, പറവൂര്‍, പെരുമ്പാവൂര്‍ പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയതായി യു.ഡി.എഫ്‌. അറിയിച്ചു. എന്നാല്‍, ഈ പ്രദേശങ്ങളെ ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കില്ലെന്നു എല്‍.ഡി.എഫും പ്രഖ്യാപിച്ചു. ഹര്‍ത്താലില്‍നിന്ന്‌ കേരളത്തെ ഒഴിവാക്കണമായിരുന്നെന്നു എം.കെ. മുനീര്‍ എം.എല്‍.എ. നിലപാട്‌ വ്യക്‌തമാക്കി.
ഹര്‍ത്താല്‍ ജനങ്ങളോടു ചെയ്യുന്ന അനീതിയാണെന്നു ഫെയ്‌സ്‌ബുക്ക്‌ വീഡിയോയിലൂടെ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. പ്രളയദുരന്തത്തെ നേരിടാന്‍ മുന്നിട്ടിറങ്ങിയ ചെറുപ്പക്കാര്‍ ഇതിനെതിരേ പ്രതികരിക്കാന്‍ തയാറാവണമെന്നും ചിറ്റിലപ്പള്ളി ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ അനവസരത്തിലുള്ളതാണെന്നു ടൂറിസം സംരംഭകന്‍ ജോസ്‌ ഡൊമിനിക്‌ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത്‌ ഹര്‍ത്താലുകള്‍ സംസ്‌ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW