Sunday, November 18, 2018 Last Updated 17 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

ഇന്ധനവില കൂടിക്കോട്ടെ, പുതുവ അച്ചന്‌ ഇനിയത്‌ പ്രശ്‌നമേയല്ല

uploads/news/2018/09/247341/puthuvanaachan.jpg

കൊച്ചി: ഇന്ധനവിലവര്‍ധന ഇനി ഫാ. ജോണ്‍ പുതുവയ്‌ക്ക്‌ ഒരു പ്രശ്‌നമേയല്ല. ഇന്ധനവില എത്ര കൂട്ടിയാലും സൈക്കിളിന്‌ വര്‍ധന ബാധകമല്ലാത്തതാണു കാരണം.

അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനയെ പ്രതിരോധിക്കാന്‍ പ്രയോഗികമാര്‍ഗമായി വൈദികന്‍ കണ്ടത്‌ സൈക്കിളിനെയാണ്‌. ഇന്നലെ മുതല്‍ സൈക്കിള്‍ തന്റെ വാഹനമാക്കുകയും ചെയ്‌തു.

തലയോലപ്പറമ്പ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളി വികാരി ഫാ. ജോണ്‍ പുതുവയാണു ഈ മാതൃക കാട്ടുന്നത്‌. പ്രതിദിനം ഇന്ധനവില വര്‍ധിക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിത ബജറ്റ്‌ താളം തെറ്റും. സമീപ ഭാവിയില്‍ ഇന്ധനവില നുറുകടക്കും. അതിനുമുന്‍പ്‌ സൈക്കിള്‍ യാത്ര തുടങ്ങിയാല്‍ പിടിച്ചുനില്‍ക്കാനാകുമെന്നാണു പുതുവ അച്ചന്‍ പറയുന്നത്‌.

സാമ്പത്തികനഷ്‌ടം ഒഴിവാക്കുന്നതിനൊപ്പം പാരിസ്‌ഥിതിക സൗഹൃദ സന്ദേശം പ്രചരിപ്പിക്കാനും സൈക്കിള്‍ യാത്രയ്‌ക്കു കഴിയുമെന്ന്‌ അദ്ദേഹം പറയുന്നു. വാഹനങ്ങള്‍ പുറംതള്ളുന്ന വിഷവാതകങ്ങളില്‍നിന്നു പരിസ്‌ഥിതിയെ രക്ഷിക്കാനും വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ കുറയ്‌ക്കാനും സൈക്കിള്‍ യാത്ര സഹായിക്കും.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ സൈക്കിള്‍ യാത്രികരുള്ളതു നെതര്‍ലാന്‍ഡിലാണ്‌. ഹൃദയസംബന്ധമായ രോഗങ്ങള്‍ ഏറ്റവും കുറവുള്ള രാജ്യവും ഇതുതന്നെ. പരിസ്‌ഥിതി സൗഹൃദ കേരളം കെട്ടിപ്പടുക്കാന്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കപ്പെടണമെന്ന്‌ അദ്ദേഹം പറയുന്നു.

ഈ ലക്ഷ്യംവച്ചുള്ള പ്രവര്‍ത്തനം വിപൂലീകരിക്കാനാണ്‌ ഫാ. ജോണ്‍ പുതുവയുടെ പദ്ധതി. തലയോലപ്പറമ്പ്‌ ഇടവകയില്‍ സൈക്കിള്‍ ക്ലബ്‌ രൂപീകരിച്ചു കഴിഞ്ഞു. സ്‌കൂളുകളിലും കോളജുകളിലും അടുത്തുള്ള ഓഫീസുകളിലും പള്ളിയിലും സൈക്കിളില്‍ വരുന്ന ഒരു തലമുറയാണ്‌ പുതുവ അച്ചന്‍ സ്വപ്‌നം കാണുന്നത്‌.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW