Sunday, November 18, 2018 Last Updated 10 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

പമ്പയിലെ താല്‍ക്കാലിക വൈദ്യുത വിതരണ സംവിധാനങ്ങള്‍ 12ന്‌ മുമ്പ്‌ പൂര്‍ണ സജ്‌ജമാകും: മന്ത്രി എം.എം മണി

പമ്പ: മാസ പൂജയ്‌ക്കായി ശബരിമല ക്ഷേത്രം 16ന്‌ തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ താല്‍ക്കാലിക വൈദ്യുത വിതരണ സംവിധാനങ്ങള്‍ 12ന്‌ മുമ്പ്‌ പൂര്‍ണ സജ്‌ജമാകുമെന്ന്‌ വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. പമ്പയിലെ വൈദ്യുതി പുനഃസ്‌ഥാപന പ്രവര്‍ത്തനങ്ങള്‍ നേരിട്ട്‌ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സന്നിധാനത്തെ വൈദ്യുതി വിതരണം പൂര്‍ണമായും പുനഃസ്‌ഥാപിച്ചിട്ടുണ്ട്‌. പമ്പയില്‍ അത്യാവശ്യ സ്‌ഥലങ്ങളില്‍ വൈദ്യുതി പുനഃസ്‌ഥാപിച്ചു. മറ്റുള്ള സ്‌ഥലങ്ങളില്‍ പുനഃ സ്‌ഥാപിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ നടന്നു വരികയാണ്‌. എല്ലാ പ്രവര്‍ത്തനങ്ങളും 12ന്‌ മുമ്പ്‌ പൂര്‍ത്തിയാകും. പമ്പാ മണല്‍പ്പുറത്തുണ്ടായിരുന്ന വൈദ്യുതി തൂണുകളും ഹൈമാസ്‌റ്റ്‌ ലൈറ്റുകളും ഉള്‍പ്പെടെ എല്ലാം തകര്‍ന്നു പോയി. പമ്പയുടെ ഗതി മാറിയിട്ടുള്ള സാഹചര്യത്തില്‍ നേരത്തേ ഉണ്ടായിരുന്ന വൈദ്യുതി വിതരണ ശൃംഖലകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്‌. താല്‍ക്കാലികമായി വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പുനഃസ്‌ഥാപിക്കുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. പത്തനംതിട്ട മുതല്‍ കുമളി വരെയുള്ള പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലുകളാണ്‌ ഇത്രയധികം നാശനഷ്‌ടങ്ങള്‍ക്ക്‌ കാരണമായത്‌. ഉരുള്‍ പൊട്ടലുകളെക്കുറിച്ച്‌ കെ.എസ്‌.ഇ.ബി നേരിട്ടോ ഏജന്‍സി വഴിയോ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
രാജു എബ്രഹാം എം.എല്‍.എ, കെ.എസ്‌.ഇ.ബി ഡയറക്‌ടര്‍ വേണുഗോപാല്‍, വിതരണ വിഭാഗം ചീഫ്‌ എന്‍ജിനീയര്‍ മോഹനനാഥ പണിക്കര്‍ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW