തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നിനെതിരേ പ്രചാരണം നടത്തിയ കേസില്‍ അറസ്റ്റിലായ ജേക്കബ് വടക്കഞ്ചേരിയെ തിരുവനന്തപുരം സി.ജെ.എം. കോടതി 21 വരെ റിമാന്‍ഡ് ചെയ്തു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ പ്രതിരോധ മരുന്നു കഴിക്കണമെന്ന നിര്‍ദേശത്തിന്റെ ആധികാരികത ജേക്കബ് വടക്കഞ്ചേരി ചോദ്യംചെയ്യുകയും പ്രതിരോധ മരുന്ന് കഴിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.