Saturday, January 19, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.33 AM

കന്യാസ്‌ത്രീയുടെ മരണം: സമഗ്ര അന്വേഷണം നടത്തുമെന്ന്‌ എസ്‌.പി.

പത്തനാപുരം: സിസ്‌റ്റര്‍ സൂസമ്മയുടെ മരണത്തെക്കുറിച്ച്‌ സമഗ്ര അനേ്വഷണം നടത്തുമെന്നു കൊല്ലം റൂറല്‍ എസ്‌.പി: ബി. അശോക്‌ പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ്‌ ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും സംഭവസ്‌ഥലം സന്ദര്‍ശിച്ച ശേഷം എസ്‌.പി. പറഞ്ഞു.
ഇരു കൈകളിലും രണ്ടിഞ്ചു നീളത്തിലും ഒരു സെ.മീ. ആഴത്തിലും മുറിവുണ്ട്‌. ഈ മുറിവുകള്‍ സ്വന്തമായി വരുത്തിയതാണെന്നാണു പ്രാഥമിക നിഗമനം. മുറിവുണ്ടാക്കാന്‍ ഉപയോഗിച്ചെന്ന്‌ കരുതുന്ന ബ്ലേഡ്‌ കിടപ്പുമുറിയില്‍നിന്നു കണ്ടെടുത്തു. മുറിയില്‍ രക്‌തം കട്ടപിടിച്ച്‌ കിടപ്പുണ്ടായിരുന്നു.
സിസ്‌റ്റര്‍ സൂസമ്മ കഴിച്ചതായി കരുതുന്ന മരുന്നിന്റെ സ്‌ട്രിപ്പും കണ്ടെടുത്തു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം അനേ്വഷണ സംഘത്തിനു രൂപംനല്‍കും. മൃതദേഹം കാണപ്പെട്ട കിണര്‍ മൂടിയിരുന്ന ഇരുമ്പു ഗ്രില്‍ കന്യാസ്‌ത്രീക്കു തനിയെ നീക്കാന്‍ കഴിയുന്നതാണോ എന്നും അന്വേഷിക്കും.

Ads by Google
Monday 10 Sep 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW