Sunday, February 24, 2019 Last Updated 45 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

സുപ്രീം കോടതിയുടെ സുപ്രധാന വിധി : വിവാഹമോചനശേഷം സ്‌ത്രീധന പീഡന പരാതി നിലനില്‍ക്കില്ല

uploads/news/2018/09/247329/d2.jpg

ന്യൂഡല്‍ഹി : വിവാഹമോചന ശേഷം മുന്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരായ സ്‌ത്രീധന പീഡന പരാതികള്‍ നിലനില്‍ക്കില്ലെന്നു സുപ്രീം കോടതി. ദമ്പതികള്‍ വിവഹമോചനശേഷം നല്‍കുന്ന പരാതികളില്‍ 1961 ലെ സ്‌ത്രീധന നിരോധന നിയമത്തിലെ 3/4 വ്യവസ്‌ഥകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐ.പി.സി.) 498 എ വകുപ്പും നിലനില്‍ക്കില്ലെന്ന്‌ ജസ്‌റ്റിസുമാരായ എസ്‌.എ. ബോബ്‌ഡെ, എല്‍. നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ്‌ ഉത്തരവിറക്കിയത്‌.
യു.പി. ജലൗന്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ നിന്ന്‌ ഒഴിവാക്കിതരണമെന്നാവശ്യപ്പെട്ട്‌ മുന്‍ ഭര്‍ത്താവ്‌ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
യുവതിയുടെ പരാതിയില്‍ മുന്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരേ പോലീസ്‌ കേസെടുത്തിരുന്നു. ഈ കേസുകള്‍ റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
അലഹബാദ്‌ ഹൈക്കോടതി നേരത്തേ ഹര്‍ജി തള്ളിയതോടെയാണു ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. സ്‌ത്രീധനപീഡന നിരോധന നിയമപ്രകാരം കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്കുള്ള പരമാവധി ശിക്ഷ അഞ്ചുവര്‍ഷം തടവും പിഴയുമാണ്‌.
നിയമപ്രകാരം വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ നിയമത്തിനു മുന്നില്‍ ഭാര്യാഭര്‍ത്താക്കന്‍മാരല്ല. ഐ.പി.സി. 498 എയില്‍ സ്‌ത്രീയുടെ ഭര്‍ത്താവ്‌, അല്ലെങ്കില്‍ ഭര്‍തൃവീട്ടുകാര്‍ എന്ന്‌ എടുത്തുപറയുന്നുണ്ട്‌. ഇക്കാരണത്താല്‍ മുന്‍ ഭര്‍ത്താവിനോ ബന്ധുക്കള്‍ക്കോ എതിരേ വിവാഹമോചനശേഷം സ്‌ത്രീധനപീഡന നിയമപ്രകാരം പരാതി നല്‍കിയാല്‍ അതു നിലനില്‍ക്കില്ല.
ഈ കേസില്‍ ദമ്പതികള്‍ നാലുവര്‍ഷം മുമ്പ്‌ വിവാഹബന്ധം വേര്‍പ്പെടുത്തിയവരാണെന്നും അതിനാല്‍ കേസ്‌ നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW