Thursday, November 15, 2018 Last Updated 15 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

'അജയ്യ ഭാരത്‌, കരുത്തുറ്റ ബി.ജെ.പി'

uploads/news/2018/09/247328/d1.jpg

ന്യൂഡല്‍ഹി : ഭരണത്തില്‍ തികഞ്ഞ പരാജയമായിരുന്നവര്‍ ഇപ്പോള്‍ പ്രതിപക്ഷത്തും പൂര്‍ണ പരാജയമാണെന്നും പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വെല്ലുവിളികളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.
"അജയ്യ ഭാരത്‌, അടല്‍ ബി.ജെ.പി." (അജയ്യ ഭാരതം, കരുത്തുറ്റ ബി.ജെ.പി) എന്ന മുദ്രാവാക്യം അവതരിപ്പിച്ച്‌ പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പാര്‍ട്ടിയുടെ പ്രയാണത്തിനും പ്രധാനമന്ത്രി തുടക്കമിട്ടു. ഭീകരവാദവും അഴിമതിയും ദാരിദ്ര്യവുമില്ലാത്ത ഇന്ത്യയാകും 2022-ല്‍ ഉണ്ടാകുകയെന്ന പ്രമേയം അംഗീകരിച്ച ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം വികസന അജന്‍ഡയുമായാകും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നു വ്യക്‌തമാക്കി. തെരഞ്ഞെടുപ്പുതന്ത്രം പ്രധാന ചര്‍ച്ചാവിഷയമായ സമ്മേളനത്തില്‍ രാമക്ഷേത്ര നിര്‍മാണം അടക്കമുള്ള തീവ്രഹിന്ദുത്വ ആവശ്യങ്ങളൊന്നും ചര്‍ച്ചയ്‌ക്കെടുത്തില്ല. രാഹുല്‍ ഗാന്ധിയുടെ കൈലാസ്‌-മാനസരോവര്‍ യാത്രയിലൂടെ കോണ്‍ഗ്രസ്‌ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുമ്പോഴാണ്‌ പഴയ അജന്‍ഡ ബി.ജെ.പി. ഉപേക്ഷിക്കുന്നത്‌.നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞാകും ജനങ്ങളെ സമീപിക്കുക. മഹാസഖ്യത്തിനുള്ള പ്രതിപക്ഷകക്ഷികളുടെ നീക്കം യാഥാര്‍ഥ്യമാകുമെന്നു ബി.ജെ.പി. കരുതുന്നില്ല.
തമ്മില്‍ക്കണ്ടാല്‍ മിണ്ടാത്ത, ശത്രുത വച്ചുപുലര്‍ത്തുന്ന പാര്‍ട്ടികളാണ്‌ ബി.ജെ.പിക്കെതിരേ ഒന്നിക്കാന്‍ ശ്രമിക്കുന്നതെന്നു മോഡി പറഞ്ഞു. അവരുടെ നേതാവ്‌ സഖ്യകക്ഷികള്‍ക്കെന്നല്ല, സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ക്കുപോലും സ്വീകാര്യനല്ല. നുണകളിലൂന്നിയാണു പ്രതിപക്ഷത്തിന്റെ പ്രചാരണം. നയങ്ങളിലൂന്നി ഏറ്റുമുട്ടാന്‍ തയാറാണ്‌, നുണപ്രചാരണത്തോട്‌ എങ്ങനെ പൊരുതുമെന്നതു മാത്രമാണു പ്രശ്‌നം.
"എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം" എന്ന വാഗ്‌ദാനത്തോടു നീതി പുലര്‍ത്താന്‍ എന്‍.ഡി.എ. സര്‍ക്കാരിനു കഴിഞ്ഞു. 2022-ല്‍ പുതിയ ഇന്ത്യയാണു ബി.ജെ.പിയുടെ സ്വപ്‌നം, പ്രതിപക്ഷത്തിന്റേതു വെറും ദിവാസ്വപ്‌നമാണെന്നും നരേന്ദ്ര മോഡി പറഞ്ഞു. ഇക്കുറി മാത്രമല്ല, ഇനി 50 വര്‍ഷം കൂടി ബി.ജെ.പി. ഭരിക്കുമെന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ പറഞ്ഞു. ഈ പൊതു തെരഞ്ഞെടുപ്പോടെ എല്ലാ സംസ്‌ഥാനത്തും സാന്നിധ്യമറിയിക്കാനാണ്‌ അദ്ദേഹത്തിന്റെ നിര്‍ദേശം. ഇതിനായി പ്രാദേശികമായി സ്വാധീനമുള്ള പാര്‍ട്ടികളെയും സംഘടനകളെയും ഒപ്പം നിര്‍ത്തും.
ദളിത്‌-പട്ടികജാതി വിഭാഗത്തിന്‌ അനുഗുണമായ നിയമനിര്‍മാണത്തിലൂടെ അവരുടെയും വിശ്വാസ്യത നേടും. മുന്നാക്ക സമുദായങ്ങള്‍ ഇതിനെതിരേ രംഗത്തുണ്ടെങ്കിലും അവരുടെ സമ്മര്‍ദത്തിനു വഴങ്ങില്ല. കഴിഞ്ഞ തവണത്തെപ്പോലെ ആര്‍.എസ്‌.എസിന്റെ കുടക്കീഴില്‍ എല്ലാ സംഘപരിവാര്‍ സംഘടനകളും അകമഴിഞ്ഞ പിന്തുണ നല്‍കുമെന്നും ബി.ജെ.പി. പ്രതീക്ഷിക്കുന്നു.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW