Monday, September 10, 2018 Last Updated 18 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

പി.സി. ജോര്‍ജിനെതിരേ നടപടി വേണം: ദേശീയ വനിതാ കമ്മിഷന്‍

uploads/news/2018/09/247327/d7.jpg

ന്യൂഡല്‍ഹി/തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി ഉന്നയിച്ച കന്യാസ്‌ത്രീയെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ആക്ഷേപിച്ച പി.സി. ജോര്‍ജ്‌ എം.എല്‍.എയ്‌ക്കെതിരേ നടപടി വേണമെന്നു ദേശീയ വനിതാ കമ്മിഷന്‍.
നടപടിയാവശ്യപ്പെട്ട്‌ ഡി.ജി.പിക്കു കത്തയയ്‌ക്കുമെന്നു കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. ഒരു എം.എല്‍.എ. എന്ന നിലയ്‌ക്കു പീഡനക്കേസിലെ ഇരകള്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം ആക്ഷേപിക്കുന്ന പ്രസ്‌താവന ലജ്‌ജാകരമാണ്‌. വിഷയത്തില്‍ സ്വമേധായ കേസെടുക്കും. ഇരയായ കന്യാസ്‌ത്രീയെ നേരിട്ടുകണ്ടിരുന്നു. അവരുടെ മാനസികനില തകര്‍ന്നിരിക്കുകയാണ്‌. പഞ്ചാബ്‌, കേരളാ സര്‍ക്കാരുകള്‍ ഗൗരവമായി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കമ്മിഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തെഴുതിയിട്ടുണ്ട്‌.-രേഖാ ശര്‍മ പറഞ്ഞു. പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കമ്മിഷന്‍ അംഗം ശമീനാ ഷഫീഖും പ്രതിഷേധമറിയിച്ചു.
പി.സി ജോര്‍ജിന്റെ അധിക്ഷേപത്തില്‍ പരാമര്‍ശത്തിന്റെ വീഡിയോ പരിശോധിക്കാന്‍ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ കോട്ടയം എസ്‌.പിക്കു നിര്‍ദേശം നല്‍കി. സ്വമേധയാ കേസെടുക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാനും നിര്‍ദേശമുണ്ട്‌. കോട്ടയത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു പി.സി. ജോര്‍ജ്‌ പരാമര്‍ശങ്ങള്‍ നടത്തിയത്‌.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW