Monday, September 10, 2018 Last Updated 19 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

പെട്രോള്‍ വില വീണ്ടും കൂടി , പുനെയില്‍ വില 90 രൂപയോടടുക്കുന്നു

uploads/news/2018/09/247326/d6.jpg

ന്യൂഡല്‍ഹി: പെട്രോള്‍ - ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ഇന്നലെ പെട്രോള്‍ ലിറ്ററിന്‌ 12 പൈസ കൂടി. ഡീസല്‍ ലിറ്ററിന്‌ 10 പൈസയാണു കൂടിയത്‌. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന്‌ 80.50 ആയി. ഡീസലിന്‌ 72.61രൂപയാണു വില.
മഹാരാഷ്‌ട്രയിലെ പുനെയില്‍ പെട്രോള്‍ വില 90 രൂപയോടടുക്കുകയാണ്‌. ഇന്നലെ ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന്‌ 87.77 രൂപയായിരുന്നു വില. ഓഗസ്‌റ്റ്‌ മധ്യത്തിനുശേഷം പെട്രോള്‍ ലിറ്ററിന്‌ 3.42 രൂപയാണു കൂടിയത്‌. ഡീസലിന്‌ 3.84 രൂപയും. ഒരു ലിറ്റര്‍ പെട്രോള്‍ സംസ്‌കരിച്ചു വരുമ്പോള്‍ 40.50 രൂപയാണു വില. ബാക്കിത്തുക നികുതി ഇനത്തില്‍ ഈടാക്കുന്നതാണ്‌. ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇന്നു ഭാരത്‌ ബന്ദ്‌ ആചരിക്കുകയാണ്‌.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW