Tuesday, June 18, 2019 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

എസ്‌.എസ്‌.എല്‍.വി. തയാര്‍; കോടികള്‍ കൊയ്യാന്‍ ഐ.എസ്‌.ആര്‍.ഒ.

uploads/news/2018/09/247324/d3.jpg

ബംഗളുരു: എസ്‌.എസ്‌.എല്‍.വി. (സ്‌മോള്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍) രാജ്യത്തിനു കോടികള്‍ നേടിക്കൊടുക്കുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ. അടുത്ത വര്‍ഷം മുതല്‍ എസ്‌.എസ്‌.എല്‍.വി. വിക്ഷേപണത്തിനു തയാറാകുമെന്നും ഐ.എസ്‌.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ തലവന്‍ എസ്‌. രാകേഷ്‌ പറഞ്ഞു.
ഭാരം കുറഞ്ഞ ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയാണ്‌ എസ്‌.എസ്‌.എല്‍.വിയുടെ ദൗത്യം. ചെറിയ ഉപഗ്രഹങ്ങള്‍ നിലവില്‍ പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ (പി.എസ്‌.എല്‍.വി.), ജിയോ സിങ്ക്രൈണസ്‌ ലോഞ്ച്‌ വെഹിക്കിള്‍ (ജി.എസ്‌.എല്‍.വി) എന്നിവയുടെ സഹായത്തോടെയാണു ഭ്രമണപഥത്തിലെത്തിക്കുന്നത്‌. ഉപഗ്രഹങ്ങളുടെ ഭാരവും വലുപ്പവും കുറയുന്നതോടെ എസ്‌.എസ്‌.എല്‍.വി. പോലുള്ള റോക്കറ്റുകളുടെ ഉപയോഗവും വര്‍ധിക്കുന്നതായി ഐ.എസ്‌.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ ചൂണ്ടിക്കാട്ടി. പി.എസ്‌.എല്‍.വിയെക്കാള്‍ കുറഞ്ഞ വിക്ഷേപണ ചെലവാണു തങ്ങള്‍ എസ്‌.എസ്‌.എല്‍.വിയില്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്‌.എസ്‌.എല്‍.വിക്ക്‌ 500 മുതല്‍ 700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനാകും.
ഭൂമിയില്‍നിന്ന്‌ 500 കിലോ മീറ്റര്‍ വരെയെത്താനും ഈ റോക്കറ്റിനാകുമെന്നു ബംഗളുരുവില്‍ നടക്കുന്ന സ്‌പേസ്‌ എക്‌സോയുടെ ഉദ്‌ഘാടന പ്രസംഗത്തില്‍ കെ. ശിവന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളുടെയും സ്‌ഥാപനങ്ങളുടെയും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചതു വഴി കഴിഞ്ഞ വര്‍ഷം 5,600 കോടി രൂപയാണ്‌ ഐ.എസ്‌.ആര്‍.ഒ. നേടിയത്‌. അടുത്തയാഴ്‌ച ബ്രിട്ടന്റെ രണ്ട്‌ ഉപഗ്രഹങ്ങളെ പി.എസ്‌.എല്‍.വി. ഭ്രമണപഥത്തിലെക്കും. അടുത്ത മാസം കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ 25 ഉപഗ്രഹങ്ങളാണു വിക്ഷേപിക്കുന്നത്‌. ഇവയെല്ലാം 500 മുതല്‍ 700 കിലോ ഗ്രാം ഭാരമുള്ളതാണ്‌.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW