Tuesday, April 23, 2019 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

കത്തുവ കേസ്‌: പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന്‌ ഡോക്‌ടര്‍മാര്‍; മരിച്ചതു ശ്വാസം മുട്ടി

പത്താന്‍കോട്ട്‌: ജമ്മു കശ്‌മീരിലെ കത്തുവയില്‍ കൊല്ലപ്പെട്ട എട്ടു വയസുകാരി ലൈംഗിക പീഡനത്തിനിരയായതായി പോസ്‌റ്റമോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍മാരുടെ മൊഴി. ശ്വാസം കിട്ടാതെയാണു കുട്ടി മരിച്ചതെന്നും ഡോക്‌ടര്‍മാര്‍ കോടതിയില്‍ മൊഴി നല്‍കിയതായി കേസിലെ സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജെ.കെ. ചോപ്ര അറിയിച്ചു. കേസില്‍ 54 സാക്ഷികളെ ഇതുവരെ വിസ്‌തരിച്ചു. പത്താന്‍കോട്ട്‌ ഡിസ്‌ട്രിക്‌ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ ജഡ്‌ജ്‌ തേജ്‌വിന്ദര്‍ സിങ്ങാണു വാദം കേള്‍ക്കുന്നത്‌. ഇരയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണു സുപ്രീം കോടതി കേസിന്റെ വിചാരണ ജമ്മു കശ്‌മീരില്‍നിന്ന്‌ പഞ്ചാബിലെ പത്താന്‍കോട്ടേക്കു മാറ്റിയത്‌.
ഈ വര്‍ഷം ജനുവരിയിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച കത്തുവ കൂട്ടമാനഭംഗവും കൊലപാതകവും. ജനുവരി 10 നാണ്‌ എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയതെന്നും 14 നു കൊല്ലപ്പെട്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഏഴുപേര്‍ക്കെതിരേയാണു കൂട്ടമാനഭംഗത്തിനും കൊലപാതകത്തിനും കുറ്റപത്രം നല്‍കിയിരിക്കുന്നത്‌.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW