Tuesday, November 20, 2018 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

സ്‌ത്രീസുരക്ഷയ്‌ക്ക് 3,000 കോടിയുടെ കേന്ദ്രപദ്ധതി

ന്യൂഡല്‍ഹി: അപകട സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള പാനിക്‌ ബട്ടന്‍, വനിതാ പോലീസുകാരുടെ പട്രോളിങ്‌ സംഘം, ദീര്‍ഘയാത്രയ്‌ക്കിടയില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും തങ്ങാനുള്ള ഡോര്‍മിറ്ററികള്‍ തുടങ്ങി എട്ടു നഗരങ്ങളില്‍ സ്‌ത്രീസുരക്ഷയ്‌ക്കായി കേന്ദ്ര സര്‍ക്കാര്‍ 3,000 കോടി രൂപയുടെ പദ്ധതി തയാറാക്കുന്നു.
ഡല്‍ഹി, മുംെബെ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളുരു, െഹെദരാബാദ്‌, അഹമ്മദാബാദ്‌, ലഖ്‌നൗ നഗരങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്‌. സ്‌മാര്‍ട്ട്‌ എല്‍.ഇ.ഡി. തെരുവു വിളക്കുകള്‍, സി.സി.ടിവി ക്യാമറകള്‍, ഫോറന്‍സിക്‌/ക്രൈം സെല്ലുകള്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന കേന്ദ്രങ്ങള്‍, അഭയം എന്നു പേരുള്ള ദ്രുത പ്രതികരണ വാഹനങ്ങള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്‌.നിര്‍ഭയ ഫണ്ടില്‍നിന്നു 2919.55 കോടി രൂപ ചെലവിട്ടുള്ള പദ്ധതി 2020-21 വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്‌.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW