Wednesday, November 21, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
Monday 10 Sep 2018 12.30 AM

പുതിയ അണക്കെട്ടുകള്‍ വേണമെന്ന്‌ കേന്ദ്ര ജല കമ്മിഷന്‍

uploads/news/2018/09/247319/dam100918.jpg

ന്യൂഡല്‍ഹി : പ്രളയജലം തടയാന്‍ കേരളത്തില്‍ പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന്‌ കേന്ദ്ര ജല കമ്മിഷന്‍. സംസ്‌ഥാനത്ത്‌ 200 മില്യന്‍ ക്യൂബിക്‌ മീറ്ററില്‍ കൂടുതല്‍ സംഭരണശേഷിയുള്ള അണക്കെട്ടുകളില്‍ ഉടന്‍ പുനഃപരിശോധന വേണമെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുക്കി, ഇടമലയാര്‍, കക്കി, മുല്ലപ്പെരിയാര്‍, ചാലിയാര്‍ തുടങ്ങി ഏഴ്‌ അണക്കെട്ടുകളാണ്‌ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്‌.

ഈ വര്‍ഷം ഉണ്ടായതിന്‌ സമാനമായ മഴ ഭാവിയിലുണ്ടായാല്‍ അണക്കെട്ടുകള്‍ക്കു നിയന്ത്രിക്കാനാകില്ലെന്നും പ്രളയം സംബന്ധിച്ച ജല കമ്മിഷന്‍ തയാറാക്കിയ അമ്പതുപേജുള്ള അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ പ്രളയത്തിന്റെ കാരണം അണക്കെട്ടുകള്‍ പെട്ടെന്ന്‌ തുറന്നതല്ല കനത്ത മഴയാണെന്നാണു കമ്മിഷന്റെ കണ്ടെത്തല്‍.

അച്ചന്‍ കോവില്‍, പമ്പ, പെരിയാര്‍ നദികളില്‍ പുതിയ അണക്കെട്ടുകള്‍ക്കുള്ള സാധ്യത പരിശോധിക്കണം. അണക്കെട്ടുകളില്‍ വെള്ളം നിറയ്‌ക്കുന്നതിനുംതുറന്നു വിടുന്നതിനുമുള്ള നിലവിലെ ചട്ടങ്ങള്‍ പുനഃപരിശോധിക്കണം. തണ്ണീര്‍മുക്കം ബണ്ട്‌, തോട്ടപ്പള്ളി സ്‌പില്‍ വേ എന്നിവയിലൂടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ്‌ വര്‍ധിപ്പിക്കണം, തോട്ടപ്പള്ളി അപ്രോച്ച്‌ കനാലിന്റെ വീതി കൂട്ടണം.-റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

കൈയേറ്റവും നെല്‍ കൃഷിയും കാരണം വേമ്പനാട്‌ കായലിന്റെ സംഭരണ ശേഷി ഗണ്യമായി കുറഞ്ഞതും സാഹചര്യം മോശമാക്കിയെന്നാണ്‌ കമ്മിഷന്റെ വിലയിരുത്തല്‍. ജല കമ്മിഷന്‍ അധ്യക്ഷന്റെ അംഗീകാരം ലഭിച്ച റിപ്പോര്‍ട്ട്‌ ഇന്നു പ്രസിദ്ധീകരിക്കും.

Ads by Google
ജിനേഷ്‌ പൂനത്ത്‌
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW