Monday, November 19, 2018 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

ആള്‍ക്കൂട്ടക്കൊല നടത്തിയവര്‍ക്ക്‌ ദേശീയവാദികളെന്ന്‌ അവകാശപ്പെടാനാവില്ല: ഉപരാഷ്‌ട്രപതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടക്കൊല നടത്തുന്നവര്‍ക്ക്‌ എങ്ങനെ ദേശീയവാദികളെന്നു സ്വയം അവകാശപ്പെടാനാകുമെന്ന്‌ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. ദുരഭിമാനക്കൊലയും ആള്‍ക്കൂട്ടക്കൊലയും നിയമങ്ങള്‍ കൊണ്ടുമാത്രം തടയാനാകില്ലെന്നും വേണ്ടതു സാമൂഹികമാറ്റമെന്നും ഉപരാഷ്‌ട്രപതി.
ആള്‍ക്കൂട്ട പാതകങ്ങളെ രാഷ്‌ട്രീയവല്‍ക്കരിക്കുന്നത്‌ ആശങ്കാജനകമാണ്‌. ഇത്തരം കൊലകള്‍ നടക്കുന്നത്‌ ഈ പാര്‍ട്ടിയും ആ പാര്‍ട്ടിയും കൊണ്ടൊന്നുമല്ല. അങ്ങനെ ഏതെങ്കിലും പാര്‍ട്ടിയുടെ തലയില്‍ പഴി കെട്ടിവയ്‌ക്കുമ്പോള്‍ യഥാര്‍ഥ കാരണം മറയ്‌ക്കപ്പെടുകയാണ്‌. അതാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരില്‍ ആളുകള്‍ പരസ്‌പരം വിവേചനം കാട്ടുകയാണിവിടെ. അതു മാറണം. ദേശീയത, ഭാരത്‌ മാതാ കീ ജയ്‌ എന്നിവയ്‌ക്കൊക്കെ വിശാലമായ അര്‍ഥതലങ്ങളുണ്ടെന്നു തിരിച്ചറിയണം. സമൂഹത്തിന്റെ കാഴ്‌ചപ്പാടുകളാണു മാറേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW