Monday, September 10, 2018 Last Updated 18 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

വിഷം ഉള്ളില്‍ച്ചെന്ന യുവ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ മരിച്ചു

ലഖ്‌നൗ: വിഷം ഉള്ളില്‍ച്ചെന്നു ചികില്‍സയിലായിരുന്ന യു.പിയിലെ ഐ.പി.എസ്‌. ഓഫിസര്‍ സുരേന്ദ്ര കുമാര്‍ ദാസ്‌(30) മരിച്ചു. ബുധനാഴ്‌ചയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കുടുംബ പ്രശ്‌നം മൂലമാണ്‌ അദ്ദേഹം ജീവനൊടുക്കിയതെന്ന സൂചനയുണ്ട്‌.
"ജീവിതം അവസാനിപ്പിക്കാനുള്ള വഴികള്‍ എന്തെല്ലാം" എന്ന്‌ ആത്മഹത്യാ ശ്രമത്തിനു മുമ്പായി സുരേന്ദ്ര കുമാര്‍ അന്വേഷിച്ചിരുന്നതായി പോലീസ്‌ അറിയിച്ചു. ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്‌, മൊബൈല്‍ എന്നിവയുടെ ബ്രൗസിങ്‌ ഹിസ്‌റ്ററി പരിശോധിച്ചാണു പോലീസും സൈബര്‍ വിദഗ്‌ധരും ഇക്കാര്യം കണ്ടെത്തിയത്‌.
മരണത്തിന്‌ മറ്റാരും ഉത്തരവാദികളല്ലെന്നും ഭാര്യയെ സ്‌നേഹിക്കുന്നെന്നും ആത്മഹത്യാ കുറിപ്പിലുണ്ടെന്ന്‌ അന്വേഷണ ഉദ്യോസ്‌ഥര്‍ വ്യക്‌തമാക്കി.ഓഗസ്‌റ്റ്‌ ഒന്‍പതിനാണു കാന്‍പുര്‍ ഈസ്‌റ്റ്‌ എസ്‌.പിയായി സുരേന്ദ്ര കുമാര്‍ നിയമിക്കപ്പെട്ടത്‌. 2014 ബാച്ച്‌ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായിരുന്നു അദ്ദേഹം.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW