Thursday, November 15, 2018 Last Updated 16 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

രാജീവ്‌ ഗാന്ധി വധക്കേസ്‌: ഏഴു പ്രതികളെയും മോചിപ്പിക്കാന്‍ തമിഴ്‌നാട്‌

ചെന്നൈ: രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ്‌ശിക്ഷ അനുഭവിക്കുന്ന ഏഴ്‌ പേരെ മോചിപ്പിക്കാന്‍ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ ശിപാര്‍ശ. എ.ജി. പേരറിവാളന്‍, ശാന്തന്‍, മുരുകന്‍, നളിനി, ജയകുമാര്‍, റോബര്‍ട്ട്‌ പയസ്‌, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കാനാണു ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനു ശിപാര്‍ശ നല്‍കിയതെന്നു ഫിഷറീസ്‌ മന്ത്രി ഡി. ജയകുമാര്‍ അറിയിച്ചു.
പേരറിവാളന്‍ സമര്‍പ്പിച്ച ദയാഹര്‍ജി പരിഗണിക്കാന്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട്‌ ഗവര്‍ണര്‍ക്കു സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണു സംസ്‌ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയത്‌. ഏഴു പ്രതികളെയും ജയില്‍മോചിതരാക്കാനുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്‌റ്റിസുമാരായ രഞ്‌ജന്‍ ഗൊഗോയ്‌, നവീന്‍ സിന്‍ഹ, കെ.എം. ജോസഫ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ തീര്‍പ്പാക്കിയത്‌.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW