Monday, November 19, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

സ്വവര്‍ഗ ലൈംഗികത: കേസുകളില്‍ മുന്നില്‍ യു.പിയും കേരളവും

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികതയുമായി ബന്ധപ്പെട്ട്‌ ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പ്‌ അനുസരിച്ച്‌ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌ ഉത്തര്‍പ്രദേശില്‍. തൊട്ടുപിന്നില്‍ കേരളം. 377-ാം വകുപ്പ്‌ സുപ്രീം കോടതി കഴിഞ്ഞയാഴ്‌ച ഭാഗികമായി റദ്ദാക്കിയിരുന്നു.
നാഷണല്‍ ക്രൈം റെക്കേഡ്‌സ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌ 2014-2016 കാലത്ത്‌ 377-ാം വകുപ്പനുസരിച്ചു രാജ്യത്ത്‌ 4,690 കേസുകളാണെടുത്തിരിക്കുന്നത്‌. പട്ടികയില്‍ മുന്നിലുള്ള യു.പിയില്‍ 2016 ല്‍ 999 കേസുകള്‍. രണ്ടാം സ്‌ഥാനത്തുള്ള കേരളത്തില്‍ 207 കേസുകള്‍. ഡല്‍ഹിയില്‍ 183 കേസുകളും മഹാരാഷ്‌ട്രയില്‍ 170 കേസുകളുമെടുത്തു. 2015 ലെ കേസുകളുടെ കണക്ക്‌ ഇങ്ങനെ: യു.പി-239, കേരളം-159, മഹാരാഷ്‌ട്ര-159, ഹരിയാന-111, പഞ്ചാബ്‌-81.
കേസുകളില്‍ വിചാരണ നേടിരുന്നവര്‍ക്ക്‌ ആശ്വാസമേകുന്നതാണു പരസ്‌പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലാതാക്കിക്കൊണ്ടുള്ള സെപ്‌റ്റംബര്‍ ആറിലെ സുപ്രീം കോടതി വിധി. എന്നാല്‍, ഇരകള്‍ പ്രായപൂര്‍ത്തിയാകാത്തവരായുള്ള കേസുകളില്‍ നടപടി തുടരും.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW