Thursday, February 21, 2019 Last Updated 14 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.28 AM

പ്ലൂട്ടോയെ ഗ്രഹപ്പട്ടികയില്‍ ഉള്‍പ്പെടുത്തണം; ആവശ്യം ശക്‌തമാക്കി ശാസ്‌ത്രജ്‌ഞര്‍

uploads/news/2018/09/247311/in1.jpg

വാഷിങ്‌ടണ്‍: പ്ലൂട്ടോക്ക്‌ ഗ്രഹങ്ങളുടെ പട്ടികയില്‍ വീണ്ടും ഇടംനല്‍കണമെന്നു സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞര്‍. 2006 ലാണ്‌ ഇന്റര്‍നാഷണല്‍ അസ്‌ട്രോണൊമിക്കല്‍ യൂണിയന്‍ ഗ്രഹങ്ങളുടെ പട്ടികയില്‍നിന്നു പ്ലൂട്ടോയെ പുറത്താക്കിയത്‌. പ്ലൂട്ടോയെ പുറത്താക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നാണു ഫ്‌ളോറിഡ സര്‍വകലാശാലയിലെ സ്‌പേസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ നിലപാട്‌.
ഭ്രമണപഥത്തില്‍ ചെറുവസ്‌തുക്കളുടെയും വാതകങ്ങളുടെയും സാന്നിധ്യവും വലിപ്പവുമാണു പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാന കാരണം. ഭ്രമണപഥത്തിലെ ചെറുവസ്‌തുക്കളെ ഒരു ഗ്രഹവും പൂര്‍ണമായി നീക്കുന്നില്ലെന്നു പ്ലാനറ്ററി സയന്റിസ്‌റ്റ്‌ ഫിലിപ്‌ മെസ്‌ഗര്‍ അറിയിച്ചു. വലിപ്പത്തിന്റെ പേരിലാണെങ്കില്‍ ശനിയുടെ ഉപഗ്രഹമായ ടൈറ്റന്‍, വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പ എന്നിവയെയും ഗ്രഹങ്ങളായി പരിഗണിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. കൃത്രിമമല്ലാത്ത സ്വഭാവങ്ങളുടെ അടിസ്‌ഥാനത്തില്‍ വേണം ഗ്രഹങ്ങളെ നിശ്‌ചയിക്കാനെന്നു ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലെ കിര്‍ബി റണ്‍യോണും അഭിപ്രായപ്പെട്ടു.
എന്നാല്‍, പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന വാദത്തിനു പിന്തുണയേറിയാല്‍ കുള്ളന്‍ ഗ്രഹമായ ഈറിസിനും സ്‌ഥാനക്കയറ്റം കിട്ടും. കുള്ളന്‍ ഗ്രഹങ്ങളില്‍ ഏറ്റവും ഭാരമേറിയതാണ്‌ ഈറിസ്‌. 2005 ലാണു ഈറിസിനെ കണ്ടെത്തിയത്‌. സെരെസ്‌, ഹൗമിയ, മേക്‌മേക്‌ എന്നിവയും കുള്ളന്‍ ഗ്രഹങ്ങളുടെ പട്ടികയിലുണ്ട്‌.

Ads by Google
Monday 10 Sep 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW