Monday, September 10, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.28 AM

ആരിഫ്‌ അല്‍വി ചുമതലയേറ്റു

uploads/news/2018/09/247310/in3.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്റെ 13-ാമത്‌ പ്രസിഡന്റായി ഡോ. ആരിഫ്‌ അല്‍വി ചുമതലയേറ്റു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ഐവാന്‍ ഉ സാദിറില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാകിസ്‌താന്‍ ചീഫ്‌ ജസ്‌റ്റിസ്‌ സാഖ്വിബ്‌ നിസാറാണു സത്യവാചകം ചൊല്ലിക്കൊടുത്തത്‌. പ്രധാനമന്ത്രിയും പാകിസ്‌താന്‍ തെഹ്‌രീകെ ഇ ഇന്‍സാഫ്‌ പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍, കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ്‌ ബാജ്‌വ, ചൈനീസ്‌ വിദേശകാര്യ മന്ത്രി വാങ്‌ യി, സൗദി അറേബ്യന്‍ വിവരസാങ്കേതിക മന്ത്രി ആവാദ്‌ ബിന്‍ സലാ അല്‍ അവാദ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 69 വയസുകാരനായ അല്‍വി പാകിസ്‌താന്‍ തെഹ്‌രീകെ ഇ ഇന്‍സാഫ്‌ പാര്‍ട്ടി സ്‌ഥാപകരില്‍ പ്രമുഖനും ഇമ്രാന്‍ ഖാന്റെ അടുത്ത അനുയായിയുമാണ്‌. അല്‍വിയുടെ കുടുംബം വിഭജന സമയത്ത്‌ ന്യൂഡല്‍ഹിയില്‍നിന്നു കറാച്ചിയിലേക്കു കുടിയേറിവരാണ്‌. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ദന്ത ഡോക്‌ടറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌ ഹബീബ്‌ ഉര്‍ റഹ്‌മാന്‍ ഇലാഹി അല്‍വി . ജമാത്‌ ഐ ഇസ്ലാമിയിലൂടെയാണ അല്‍വി രാഷ്‌ട്രീയത്തിലെത്തിയത്‌. 2006 മുതല്‍ 2013 വരെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.

Ads by Google
Monday 10 Sep 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW