Monday, September 10, 2018 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.28 AM

സാമൂഹികമാധ്യമ ദുരുപയോഗം: കടുത്ത ശിക്ഷയുമായി സൗദി

uploads/news/2018/09/247309/in2.jpg

റിയാദ്‌ : സാമൂഹികമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക്‌ അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍വരെ പിഴയും വ്യവസ്‌ഥ ചെയ്‌ത്‌ സൗദി അറേബ്യ കടുത്ത നിലപാടില്‍. വാട്ട്‌സ്‌ ആപ്പ്‌, ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍, ഇന്‍സ്‌റ്റഗ്രാം തുടങ്ങിയവയില്‍ പൊതുജനങ്ങള്‍ക്കു പ്രയാസകരമാകുന്ന എല്ലാ ഇടപെടലുകള്‍ക്കും ശിക്ഷ നേരിടേണ്ടിവരും.
ഇതു സംബന്ധിച്ച്‌ പബ്ലിക്‌ പ്രോസിക്യൂഷന്റെ അറിയിപ്പ്‌ വന്നതോടെ വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകള്‍ ഭീതിയിലായി. പല ഗ്രൂപ്പുകളും അംഗങ്ങള്‍ക്കു ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ചു മുന്നറിയിപ്പ്‌ നല്‍കി. നിയമം കര്‍ശനമാക്കിയതോടെ ചില ഗ്രൂപ്പുകള്‍ അപ്രത്യക്ഷമായി.
രാജ്യസുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന പോസ്‌റ്റുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ പ്രചരിപ്പിക്കുന്നത്‌ സൈബര്‍ കുറ്റകൃത്യമായി കണക്കാക്കും.
ഭീകര സംഘടനകളുടെയോ തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയോ വെബ്‌സൈറ്റുകള്‍ അബദ്ധത്തില്‍ സന്ദര്‍ശിച്ചാലും കുറ്റകരമാകും. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതും അവരുടെ സ്വകാര്യതയില്‍ കടന്നുകയറുന്നതും സൈബര്‍ ക്രൈംസ്‌ നിയമത്തിലെ രണ്ടാം വകുപ്പ്‌ പ്രകാരം ശിക്ഷാര്‍ഹമാണ്‌.
സ്‌മാര്‍ട്ട്‌ ഫോണുകള്‍ ഉപയോഗിച്ച്‌ പരിഹാസവും കുത്തുവാക്കും ആക്ഷേപഹാസ്യവും പ്രചരിപ്പിക്കുന്നതു മറ്റുള്ളവരെ ബാധിക്കുമെന്നു സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓര്‍മ്മ വയ്‌ക്കണമെന്നു സാമൂഹിക പ്രവര്‍ത്തകരും വ്യക്‌തമാക്കി. സാമൂഹികമാധ്യമങ്ങളിലൂടെ സഹപ്രവര്‍ത്തകയോടു മതനിന്ദ നടത്തിയതിന്‌ ആലപ്പുഴ സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ സൗദിയില്‍ ജയിലിലുണ്ട്‌.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Monday 10 Sep 2018 12.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW