Saturday, April 20, 2019 Last Updated 26 Min 53 Sec ago English Edition
Todays E paper
Monday 10 Sep 2018 12.27 AM

ഉത്തര കൊറിയ മാറി, മിസൈലുകള്‍ക്ക്‌ പകരം പൂക്കളുമായി സൈനിക പരേഡ്‌

പ്യോങ്യാങ്‌: ഉത്തര കൊറിയയുടെ എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സൈനിക പരേഡില്‍ ആയുധങ്ങളേക്കാള്‍ പൂക്കള്‍ക്കു പ്രധാന്യം. ഗൗരവത്തിനു പകരം ചിരിക്കുന്ന മുഖവുമായി ഭരണാധികാരി കിം ജോങ്‌ ഉന്‍ പരേഡിനെ അഭിവാദ്യം ചെയ്‌തു.
ഉത്തര കൊറിയയുടെ പക്കലുള്ള ആധുനിക മിസൈലുകള്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചില്ല. പരമ്പരാഗതമായി ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്കൊപ്പം സമാധാനം, രാജ്യ സമൃദ്ധി എന്നിവ ഉയര്‍ത്തിക്കാട്ടുന്ന ഫ്‌ളോട്ടുകളും പരേഡില്‍ നിറഞ്ഞു. "നമ്മുടെ ഊര്‍ജമെല്ലാം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌" എന്നതായിരുന്നു പ്രധാന മുദ്രാവാക്യം.
ചൈനീസ്‌ മാതൃകയിലുള്ള സാമ്പത്തിക മാതൃകയിലേക്കാണ്‌ ഉത്തര കൊറിയ നീങ്ങുന്നതെന്ന്‌ കിം ജോങ്‌ ഉന്‍ പറഞ്ഞതായി ചൈനയുടെ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആഘോഷത്തിന്റെ ഭാഗമായുണ്ടാകാറുള്ള ആണവ പരീക്ഷണവും ഇക്കുറി ഇല്ലായിരുന്നു.

Monday 10 Sep 2018 12.27 AM
YOU MAY BE INTERESTED
Loading...
TRENDING NOW