Tuesday, November 20, 2018 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 07.56 PM

2019 തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളികളില്ല; പ്രതിപക്ഷ സഖ്യത്തിന് നേതാവോ നയമോ ഇല്ല: പ്രധാനമന്ത്രി മോഡി

PM Modi , BJP

ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളികളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംയുക്ത പ്രതിപക്ഷത്തിന് ബി.ജെ.പിയെ വെല്ലുവിളിക്കാനുള്ള ശേഷിയില്ല. നുണകള്‍ പ്രചരിപ്പിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണത്തിലായിരുന്നപ്പോള്‍ പരാജയപ്പെട്ടവര്‍ പ്രതിപക്ഷത്തും പരാജയമായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നയങ്ങളില്‍ പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ നുണകളില്‍ എങ്ങനെ പോരാടണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ കൂടുതല്‍ വിശീദീകരണവുമായി പിന്നീട് കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത് വന്നു. പ്രതിപക്ഷ മഹാസഖ്യത്തെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ നേതാവ് ആരെന്ന് അറിയില്ല, അവരുടെ നയം വ്യക്തമല്ല, അവരുടെ ലക്ഷ്യം അഴിമതി മാത്രമാണെന്നും പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ച് കേന്ദ്ര നിയമമന്ത്രി പറഞ്ഞു.

2022ഓടെ പുതിയ ഇന്ത്യ യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രമേയം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പാസാക്കി. 2019ലും ബി.ജെ.പി അധികാരത്തില്‍ വരും. 2022 ആകുമ്പോള്‍ വീടില്ലാത്ത ആരും ഇന്ത്യയില്‍ ഉണ്ടാകില്ലെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അവതരിപ്പിച്ച പ്രമേയം ബി.ജെ.പി നിര്‍വാഹക സമിതി യോഗം ഏകകണ്ഠമായാണ് പാസാക്കിയത്.

പ്രതിപക്ഷത്തിന് നയമില്ല. നേതാവില്ല. നിരാശരും ഇച്ഛാഭംഗം സംഭവിച്ചവരുമായി അവര്‍ മാറിക്കഴിഞ്ഞു. നരേന്ദ്ര മോഡിയെ തടയുക എന്ന ഏക ലക്ഷ്യം മാത്രമാണ് അവര്‍ക്കുള്ളത്. നാല് വര്‍ഷം കൊണ്ട് മോഡി 70 ശതമാനം പേരുടെ പിന്തുണ നേടിക്കഴിഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW