Sunday, September 09, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 07.19 PM

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ ജയില്‍മോചനത്തിന് വഴിയൊരുങ്ങുന്നു; തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കി

Rajeev Gandhi murder

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളുടെ ജയില്‍മോചനത്തിന് വഴിയൊരുങ്ങുന്നു. പ്രതികളെ ജയില്‍മോചിതരാക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ തമിഴ്‌നാട് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാജീവ് വധക്കേസില്‍ 27 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികളുടെ മോചനത്തിന്് സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിസഭാ തീരുമാനം.

മന്ത്രിസഭയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ രാജീവ് വധക്കേസിലെ പ്രതികളുടെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങും. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയിലില്‍ കഴിയുന്നത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമാണ് പ്രതികളെ വിട്ടയക്കാന്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയതെന്ന് തമിഴ്‌നാട് ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഞായറാഴ്ച തന്നെ മന്ത്രിസഭാ യോഗം ചേര്‍ന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജയലളിത ജീവിച്ചിരിക്കെ തന്നെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസിലെ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് പ്രതികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയി, കെ.എം ജോസഫ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ണായക വിധി.

Ads by Google
Sunday 09 Sep 2018 07.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW