Sunday, September 09, 2018 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 06.36 PM

ബിഷപ്പിന്റെ അറസ്റ്റ് വൈകരുത്; കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച് വി.എസ്

VS Achuthanandan, Nun protest

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് നിയമവ്യവസ്ഥിതിയിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്ന് വി.എസ് പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തിന് തന്റെ പിന്തുണയുണ്ടെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

പീഡനത്തിനിരയായ കന്യാസ്ത്രീയെ നിരന്തരമായി ചോദ്യം ചെയ്യുകയും സമ്മര്‍ദത്തിനിരയാക്കുകയും ചെയ്യുമ്പോള്‍ തന്നെ കുറ്റാരോപിതന്‍ അധികാരത്തിന്റേയും സ്വാധീനത്തിന്റേയും സുരക്ഷിതത്വത്തില്‍ കഴിയുന്നത് നല്‍കുന്ന സന്ദേശം ഒട്ടും ഗുണകരമല്ല. എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുന്നു എന്നു വന്ന ഘട്ടത്തിലാണ് അവര്‍ പരസ്യമായി സമരംരംഗത്ത് ഇറങ്ങിയതെന്നും വി.എസ് പറഞ്ഞു.

അതിനിടെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയേറി. കത്തോലിക്ക സഭയിലെ തന്നെ നിരവധി പുരോഹിതരും കന്യാസ്ത്രീകളും സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതര സഭകളിലെ ബിഷപ്പുമാരും സമരത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നു. ജസ്റ്റിസ് കെമാല്‍ പാഷയും പി.ടി തോമസ് എം.എല്‍.എയും ഇന്ന് സമര പന്തലില്‍ എത്തിയിരുന്നു. പോലീസും ബിഷപ്പും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നതായി കെമാല്‍ പാഷ ആരോപിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW