Monday, November 19, 2018 Last Updated 15 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 06.09 PM

2022 ലെ ബഹിരാകാശദൗത്യത്തിനുള്ള സ്‌പേസ് സ്യൂട്ടുകള്‍ ഐ.എസ്.ആര്‍.ഒ അവതരിപ്പിച്ചു

ISRO

ബംഗളുരു : 2022 ലെ ബഹിരാകാശദൗത്യത്തിനായുള്ള സ്‌പേസ് സ്യൂട്ട് ഐ.എസ്. ആര്‍.ഒ അവതരിപ്പിച്ചു. ബംഗളുരു സ്‌പേസ് എക്‌സ്‌പോയിലാണ് സ്യൂട്‌സ് പ്രദര്‍ശിപ്പിച്ചത്. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ രണ്ടു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമാണിത് . നിലവില്‍ രണ്ടു സ്യൂട്ടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്.

2022 ലെ ദൗത്യത്തില്‍ പങ്കെടുക്കുന്ന മൂന്ന് സഞ്ചാരികളാണ് പങ്കെടുക്കുന്നത് നിലവില്‍ രണ്ട് സ്യുട്ടുകളുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ബഹിരാകാശ യാത്രികന് ഒരു മണിക്കൂര്‍ ശ്വസിക്കാവുന്ന ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ വഹിക്കാന്‍ കഴിയും എന്നതുള്‍പ്പടെ നിരവധി സവിശേഷതകള്‍ സ്യൂട്ടിനുണ്ട്.

മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭൂമിക്ക് പുറത്ത് 400 കിലോമീറ്റര്‍ ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ അഞ്ചുമുതല്‍ ഏഴുദിവസം വരെ കഴിയാവുന്ന ക്രൂ മോഡല്‍ ക്യാപ്‌സൂളും ഐ.എസ്.ആര്‍.ഒ അവതരിപ്പിച്ചിട്ടുണ്ട് . ഓരോ 90 മിനിട്ടിലും ഭൂമിയ്ക്ക് ചുറ്റും തിരിയാന്‍ പേടകത്തിന് കഴിയും . അതിനാല്‍ ഉള്ളിലുള്ള സഞ്ചാരികള്‍ക്ക് ഉദയവും അസ്തമയവും കാണുവാന്‍ സാധിക്കും . കൂടാതെ സഞ്ചാരികള്‍ക്ക് ഒരു ദിവസത്തില്‍ രണ്ടു തവണ ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കാണാം.

അതിശക്തമായ ചൂടിനെ ചെറുക്കാന്‍ കഴിയുന്ന താപ കവചമുള്ള പേടകത്തിന് ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്ന സമയം ബോള്‍ രൂപത്തിലേക്ക് മാറാനുള്ള കഴിവുമുണ്ട്. പേടകത്തിലെ താപനില 25 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്താനും കവചം സഹായിക്കും .

ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ദൂരെയുള്ള ഭ്രമണപത്തില്‍ 16 മിനിട്ടുകൊണ്ട് ബഹിരാകാശ സഞ്ചാരികളെ വഹിച്ചുകൊണ്ട് പേടകം എത്തിച്ചേരും . തിരികെ 36 മിനിറ്റ് സമയമെടുത്താവും എത്തി ചേരുക . ഗുജറാത്തിനു സമീപത്തെ അറബിക്കടലില്‍ പേടകം ഇറക്കാനാണ് ഐ.എസ്.ആര്‍.ഒ പദ്ധതി . ഏതു അടിയന്തര സാഹചര്യം നേരിടാനും ഇന്ത്യന്‍ നേവിയുടെ സഹായം അവിടെ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Ads by Google
Sunday 09 Sep 2018 06.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW