Saturday, February 16, 2019 Last Updated 40 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 06.03 PM

ജീവനോടെ കാണണമെങ്കില്‍ തിരുവസ്ത്രം അണിയിച്ചു വിട്ട പെണ്‍മക്കളെ തിരിച്ചുവിളിക്കൂ: സഭ അവരെ സംരക്ഷിക്കുമെന്ന് ആരും കരുതേണ്ട, ആഞ്ഞടിച്ച് ബെന്യാമിന്‍

Facebook post,  Bennyamin

കത്തോലിക്കസഭയിലെ കന്യാസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കും, നീതി കിട്ടാത്ത അവസ്ഥയ്ക്കുമെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയിട്ടും ഇതുവരെ നടപടി എടുക്കാത്തതിലും , പത്തനാപുരത്ത് ഒരു കന്യാസ്ത്രിയെ ദുരൂഹസാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെയാണ് തുറന്നടിച്ച് ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ്‌ തിരുവസ്ത്രം അണിയിച്ച്‌ പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച്‌ വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക്‌ കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത്‌ പുരുഷന്മാരുടെ സഭയാണ്‌. അവർക്ക്‌ വേണ്ടി മാത്രമുള്ളതാണ്‌. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്സ്‌ സഭയെക്കൂടി ചേർത്താണ്‌ പറയുന്നത്‌)

Ads by Google
Sunday 09 Sep 2018 06.03 PM
Ads by Google
Loading...
TRENDING NOW